കുന്നക്കുടി എം. ബാലമുരളീകൃഷ്ണകർണ്ണാടക സംഗീതരംഗത്തെ ഒരു യുവഗായകനാണ് കുന്നക്കുടി എം. ബാലമുരളീകൃഷ്ണ (Kunnakkudi M. Balamuralikrishna). ആദ്യകാലജീവിതവും പഠനവുംഏഴാം വയസ്സിൽ തന്റെ പിതാവായ വിദ്വാൻ വി സുന്ദരേശ്വന്റെ അടുത്തുനിന്നും പഠനം തുടങ്ങിയ ബാലമുരളീകൃഷ്ണ പിന്നീട് എ സുന്ദരേശ്വന്റെ പക്കൽ നിന്നും നെയ്‌വേലി സന്താനഗോപാലന്റെ അടുത്തും പഠനം തുടർന്നു. അതിനുശേഷം കഴിഞ്ഞ പതിനാലുവർഷം പ്രസിദ്ധ കർണ്ണാടകസംഗീത അധ്യാപകനായ പി. എസ്. നാരായണസ്വാമിയുടെ അടുത്ത് പഠനം നടത്തി. നല്ലൊരു മൃദംഗവിദ്വാനുമായ ബാലമുരളീകൃഷ്ണ കൊമേഴ്‌സിൽ ബിരുദാനന്തരബിരുദത്തിനുശേഷം ഇപ്പോൾ സംഗീതത്തിൽ ഇന്ത്യൻ സർക്കാർ സ്കോളർഷിപ്പോടെ ബിദുദാനന്തരബിരുദത്തിനു ശേഷം സംഗീതത്തിൽ ഗവേഷണബിരുദത്തിന് പഠനം തുടരുന്നു.[1][2] പുരസ്കാരങ്ങളും ബഹുമതികളുംഗാനാമൃതമണി, യുവകലാജ്യോതി, യുവകലാഭാരതി, 2008- ലെ യങ് സ്റ്റാർ പുരസ്കാരം എന്നിവ ലഭിച്ച ബാലമുരളീകൃഷ്ണ കാഞ്ചീമഠത്തിലെ ആസ്ഥാനവിദ്വാനുമാണ്. ഇദ്ദേഹം ആകാശവാണിയിലെ ബി-ഹൈ കലാകാരനുമാണ്.[3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia