കുപ്പിമൂക്കൻ ഡോൾഫിൻ
മൂന്നിനം കുപ്പിമൂക്കൻ ഡോൾഫിനുകൾ ആണുള്ളത്. അതിൽ ഇൻഡോ-പസിഫിക് കുപ്പിമൂക്കൻ ഡോൾഫിൻ (Tursiops aduncus) ആണ് കേരളതീരത്ത് കൂടുതൽ കാണപ്പെടുന്നത്. എങ്കിലും കുപ്പിമൂക്കൻ ഡോൾഫിൻ[2][3] (Tursiops truncatus) എന്ന ഈ ഇനവും അപൂർവ്വമായി കാണപ്പെടുന്നു.[4] ഇരുണ്ട ചാരനിറമാണെങ്കിലും ഇതിന്റെ നിറത്തിനു വ്യത്യാസം വരാം. ആഴമുള്ള ഒരു കൊത ഇതിന്റെ കൊക്കിനെ വേർതിരിക്കുന്നു. കൊക്ക് ചെറുതും സവിശേഷാകൃതിയുള്ളതുമാണ്. മുതുകില് ചിറകും മറ്റു ശരീരഭാഗങ്ങളേക്കാൾ ഇരുണ്ട നിറത്തിലുള്ളവയാണ്.തുഴകൾ വണ്ണം കുറഞ്ഞതും ഏറെക്കുറെ നീളമുള്ളതുമാണ്. പെരുമാറ്റംസൗഹൃദം പ്രകടിപ്പിക്കുന്ന ഡോൾഫിനാണിത്. മൽസ്യബന്ധന ബോട്ടുകളോട് ചേർന്ന് നീന്തുന്ന ഇവ ഇത് മീൻകൂട്ടങ്ങളെ വലയിലേക്ക് ഓടിച്ചുവിട്ടു മീൻപിടിത്തക്കാരെ സഹായിക്കുന്നതായി പറയപ്പെടുന്നു. വെള്ളത്തിന് മുകളിൽ വരുമ്പോൾ ചുണ്ടിനു പകരം നെറ്റിയാണ് പുറത്തു കാട്ടാറുള്ളത്. വലിപ്പംശരീരത്തിൻറെ മൊത്തനീളം 1.9 -3.9 മീറ്റർ. തൂക്കം 90 -150 കിലോഗ്രാം. ആവാസംഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കരയോട് അകന്നുകഴിയുന്ന സ്പീഷിസാണിത്. കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ ഇവയെ കാണാം. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയുടെ തീരത്തോട് ചേർന്ന് കാണപ്പെട്ടിട്ടുണ്ട് നിലനില്പിനുള്ള ഭീക്ഷണിആവാസനാശം, മൽസ്യബന്ധനം ഇതുകൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Tursiops truncatus. വിക്കിസ്പീഷിസിൽ Tursiops truncatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia