കുരിശിന്റെ വഴി![]() യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ചകളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. കേരളത്തിൽ വയനാട് ചുരത്തിലും, മലയാറ്റൂർ മലയിലും പ്രധാനമായും ദുഃഖ വെള്ളിയാഴ്ചകളിൽ മലകയറ്റമായി കുരിശിന്റെ വഴി നടത്തി വരുന്നു. പതിനാലു സ്ഥലങ്ങൾ
ഗാനങ്ങൾ![]() ![]() കുരിശിന്റെ വഴിയുടെ ലളിതരൂപം, പതിനാലു സ്ഥലങ്ങളിൽ ഓരോന്നിനും വേണ്ടിയുള്ള ലഘു ഗദ്യപ്രാർത്ഥനയും ധ്യാനവും മാത്രം അടങ്ങിയതായിരിക്കും. "ആഘോഷമായ" കുരിശിന്റെ വഴിയിൽ, ധ്യാന-പ്രാർത്ഥനകളുടെ വലിയൊരുഭാഗം ഗാനരൂപത്തിലായിരിക്കും. മലയാളത്തിലെ കുരിശിന്റെ വഴി ഗാനങ്ങളിൽ പലതും പ്രസിദ്ധമാണ്. ഇവയിൽ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ ആബേലച്ചൻ രചിച്ച ഗാനങ്ങൾ ഏറെ പ്രചാരം നേടിയവയാണ്. പുറത്തേക്കുള്ള കണ്ണികൾ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുരിശിന്റെ വഴി എന്ന താളിലുണ്ട്.
ചുരത്തിലെ കുരിശിന്റെ വഴി - മാതൃഭൂമി ഫോട്ടോ ഗ്യാലറി[പ്രവർത്തിക്കാത്ത കണ്ണി] |
Portal di Ensiklopedia Dunia