കുറവിലങ്ങാട് പള്ളി
കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയം . ആഗോള മരിയൻ (കന്യകാ മറിയം) തീർത്ഥാടനത്തിനും, മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്. ചരിത്രംനൂറ്റാണ്ടൂകൾക്കുകൾക്കു മുൻപ് കന്നുകാലികളെ മേയിച്ചു നടന്ന് കാട്ടിലകപ്പെട്ട ഇടയബാലകർക്ക് പരിശുദ്ധ കന്യാമറിയം മുത്തിയമ്മയുടെ രൂപത്തിൽ ഇവിടെ വച്ച് ദർശനം നൽകുകയും ദാഹ ജലത്തിനായി നീരുറവ കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഏ.ഡി. 105-ലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്[1]. പള്ളിയുടെ പഴയ മണിമാളികയിൽ സ്ഥാപനകാലം 105 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ![]() കുറവിലങ്ങാട് മുത്തിയമ്മയുടെ രൂപം ദേവാലയങ്ങൾഇവിടെ ഒരേ ചുറ്റുവട്ടത്തു തന്നെ മൂന്ന് പള്ളികളുണ്ട്. ഒന്ന് ഇടവക പള്ളിയായ വലിയ പള്ളി. അതിന് തൊട്ട് കിഴക്ക് സെമിത്തേരിയിൽ വിശുദ്ധ ഔസേപ്പിന്റെ നാമത്തിൽ ഒരു കപ്പേള. അതിനും തെക്കായി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ ചെറിയ പള്ളി. വലിയ പള്ളിപല പ്രാവശ്യം ഈ പള്ളി പുതുക്കി പണിതു. ഓരോ തവണയും വടക്കോട്ട് വീതിക്കുകയാണ് ചെയ്തത്. ആദ്യ പള്ളിയുടെ മദ്ബഹ പിന്നത്തെ പുതുക്കലോടെ തെക്കേയരികിലായി. തെക്കേ സങ്കീർത്തിയെന്ന് ഇതിന് പേരുമിട്ടു. അവിടെയുള്ള അൾത്താരയിലാണ് മാതാവിന്റെ കരിങ്കൽ പ്രതിമ. ആ അൾത്താരയ്ക്കു നേരേയാണ് കുരിശിൻതൊട്ടിയിലെ കൽക്കുരിശുകൾ. പള്ളിക്ക് വടക്കോട്ട് വീതി കൂട്ടി എന്നതിന് തെളിവ് ഈ കൽക്കുരിശുകൾ തന്നെ. 1960ലാണ് വലിയ പള്ളിയുടെ ഗോപുരങ്ങൾ പണിയുന്നത്, 2018 റവ ഡോ ജോസഫ് തടത്തിൽ വീതി കൂട്ടി അവസാനമായി പുതുക്കി പണിതു ![]() മുത്തിയമ്മയുടെ കിരീടധാരണം ![]() സുറിയാനി ലിഖിതങ്ങലുള്ള കൽമണ്ഡപം ![]() വലിയ പള്ളിയുടെ മുകളിലുള്ള സീലിങ് (ഭാവന ചിത്രം) ചെറിയ പള്ളിവിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഈ പള്ളി വളരെ ചേർത്തും. വലിയപള്ളിയ്ക് കിഴക്ക് ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു. ഇ പള്ളിയോടു ചേർന്നാണ് മണിമാളിക സ്ഥിതി ചെയുന്നത്. സെമിത്തേരി കപ്പേളകൽക്കുരിശ്![]() കേരളത്തിലെ ഏറ്റവും വലിയ, ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശാണിത്. 48 അടി ഉയരമുള്ള കുരിശും അതിന്റെ കരിങ്കൽത്തറയും എ.ഡി.1575ൽ പണികഴിപ്പിച്ചവയാണ്. കരിങ്കൽത്തറയിൽ ഈശോയുടെ ശരീരത്തോടുകൂടിയ കുരിശും പെലിക്കൺ പക്ഷിയും മുന്തിരിക്കുലകളും കൊത്തിവച്ചിരിക്കുന്നു. ഒപ്പം താമരയിലകളും, ഇത് ബുദ്ധമത സ്വാധീനത്തെ സൂചിപ്പിക്കുന്നു. ചുറ്റുവിളക്ക് കത്തിക്കുക എന്ന നസ്രാണി പാരമ്പര്യമാണ് ഇവിടുത്തെ നേർച്ച. മണിമാളികചെറിയ പള്ളിയുടെ തെക്ക് വശത്തായാണ് മണിമാളിക. മൂന്ന് ഭീമൻ മണികളുള്ള ഈ മണിമാളിക 1910ൽ നിർമ്മിച്ചതാണ്. 1911ൽ ജർമിനിയിലെ ഹാമ്പുർഗിൽ നിന്ന് 30000 രൂപ മുടക്കി, നാല് മണികൾ കപ്പൽ മാർഗ്ഗം കൊണ്ടുവന്ന് ഇവിടെ സ്ഥാപിക്കപ്പെട്ടു. യാത്രാമദ്ധ്യേ ഒരെണ്ണം കടലിൽ നഷ്ടപ്പെട്ടു എന്നാണ് ചരിത്രം പറയുന്നത്. പള്ളിയിലെ രേഘകൾ പ്രകാരം മണികൾക്ക് യഥാക്രമം 1666 കി.ഗ്രാം , 1173 കി.ഗ്രാം, 710 കി.ഗ്രാം ഭാരമുണ്ട്. സപ്തസ്വരങ്ങൾ വായിക്കാമെന്ന് കരുതപ്പെടുന്ന ഈ മണികൾ ഭാരക്കൂടുതൽ മൂലം ചവിട്ടിയാണ് മുഴക്കുന്നത്. തിരുനാളുകൾ![]() മൂന്ന് നോമ്പ്, എട്ട് നോമ്പ്, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ എന്നിവയാണ് ഇവിടുത്തെ പ്രധാന തിരുന്നാളുകൾ . ഇതിൽ തന്നെ മൂന്നു നോയമ്പ് തിരുനാൾ ആണ് ഏറ്റവും പ്രസിദ്ധവും, ആഘോഷ പൂർവ്വം കൊണ്ടാടുന്നതും. അമ്പതു നോയമ്പിനു പതിനെട്ടു ദിവസം മുന്നോടിയായാണ് മൂന്ന് നോയമ്പ് തിരുന്നാൾ കൊണ്ടാടുന്നതു. മൂന്ന് നോയമ്പ് തിരുനാളിലെ രണ്ടാം ദിവസത്തെ കപ്പൽ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്[2]. മാസദ്യവെള്ളിയാഴ്ചകളിൽ (മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച) ഒട്ടേറെ തീർഥാടകർ എത്തുന്ന പതിവുള്ളതിനാൽ അന്നേ ദിവസം. ഒട്ടേറെ കുർബാനകളും നേര്ച്ച വഴിപാടുകളും നടക്കുന്നു. എല്ലാ മാസദ്യവെള്ളിയാഴ്ചകളും തിരുന്നാൾ ദിവസത്തിന് സമാനമായ പ്രതീതി ഉണ്ടാക്കുന്നു. പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്യുന്ന ചടങ്ങ് ഇപ്പോഴും നടക്കുന്നു. കപ്പൽ പ്രദക്ഷിണംകടപ്പൂർ നിവാസികൾക്കാണ് കപ്പൽ എടുക്കുന്നതിനുള്ള അവകാശം. കറുത്തേടം, ചെമ്പൻകുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്. നാൾവഴി
|
Portal di Ensiklopedia Dunia