കുറിക്കണ്ണൻ കാട്ടുപുള്ള്
![]() ആംഗലേയത്തിൽ Orange-headed Thrush അല്ലെങ്കിൽ White-throated Ground Thrush എന്നൊക്കെ അറിയപ്പെടുന്ന പക്ഷിയാണ് കുറിക്കണ്ണൻ കാട്ടുപുള്ള് അഥവാ ചെന്തലയൻ കാട്ടുപുള്ള്[2] [3][4][5] {ശാനാ|Geokichla citrina cyanotus}}. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഇടതൂർന്ന വനങ്ങളിൽ കാണുന്ന ഇവ പ്രാണികൾ, മണ്ണിര, പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നവയാണ്. കൂട്ടം ചേരുന്നവയല്ലാത്ത ഈയിനത്തിലെ പക്ഷികൾ മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. വിവരണംപൂവന് ചാരനിറത്തിലുള്ള മുകൾഭാഗവും തലയും അടിവശവും 2.05-2.35 സെ.മീ നീളം ആണ് പക്ഷിയ്ക്കുള്ളത്, തൂക്കം 47–60ഗ്രാം. പ്രജനനംപൂവനും പിടയും ചേർന്നാണ് കൂട് ഉണ്ടാക്കുന്നത്. വീതിയുള്ള അധികം താഴ്ചയില്ലാത്ത ആഴമില്ലാത്ത കപ്പ് ആകൃതിയിൽ ചുള്ളിക്കമ്പുകൾ കൊണ്ടാണ് കൂട്. ഇലയോ മറ്റു വസ്തുക്കളൊ കൊണ്ട് കിടക്കയും ഉണ്ടാക്കും. അധികം ഉയരമില്ലാത്ത മരത്തിലൊ കുറ്റിച്ചെടിയിലൊ , മാവിലൊ കാപ്പിച്ചെടിയിലൊ കൂടുണ്ടാക്കും 3-5 വരെ ഇളം മഞ്ഞ അല്ലെങ്കിൽ മങ്ങിയ നീല, ചാരനിറം, പച്ച നിറത്തിൽ ചുവന്ന പൊട്ടുകളുള്ള മുട്ടകളിടും. 13-14 ദിവസത്തിനകം മുട്ട വിരിയും. 12 ദിവസംകോണ്ട് കുഞ്ഞുങ്ങൾ കൂട് വിടും. കൊമ്പൻകുയിൽ ഇവയുടെ കൂട്ടിലാണ് മുട്ടയിടുന്നത്. എന്നാൽ കൊമ്പൻകുയിൽ, നാട്ടു കുയിലിനെ പോലെ ആതിഥേയരുടെ മുട്ടയ്ക്ക് കേടുവരുത്തുകയില്ല..[6] ചിത്രശാല
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾGeokichla citrina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Geokichla citrina എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia