കുള്ളൻ കുടമരം
തായ്‌വാനിലേയും ചൈനീസ് പ്രവിശ്യയായ ഹൈനാനിലേയും സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ് കുള്ളൻ കുടമരം (dwarf umbrella tree)[1][2]. ശാസ്ത്രനാമം:Schefflera arboricola. കുടമരത്തിന്റെ (Schefflera actino phplla) ഒരു ചെറിയ പതിപ്പായി കാണപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. പത്ത് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു എവർഗ്രീൻ കുറ്റിച്ചെടിയാണ് ഇത്. കൃഷികുള്ളൻ കുടമരം ഏത് കാലാവസ്ഥയിലും വളരുന്നു. എന്നാൽ, കഠിനമായ മഞ്ഞ് വീഴ്ചയുള്ള ഇടങ്ങളിൽ വളർച്ച മുരടിക്കുന്നു. ഇലകളുടെ നിറം ഘടന എന്നിവയിൽ വൈവിധ്യം പുലർത്തുന്ന നിരവധി ഇനങ്ങൾ കാണപ്പെടുന്നു. ബോൺസായ് ആയി വളർത്തുന്നതിന് ഈ സസ്യം വളരെ അനുയോജ്യമാണ്. വിഷ സാന്നിദ്ധ്യംമൃഗങ്ങൾക്ക് ഹാനികരമായ വിഷാംശം അടങ്ങിയതാണ് ഈ സസ്യം. കാൽസ്യം ഓക്സലേറ്റ് പരലുകളാണ് വിഷാംശമുണ്ടാക്കുന്ന ഘടകം. സസ്യ ഭാഗം ആഹരിക്കുന്ന ജന്തുക്കളുടെ കലകളെ ഈ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ നശിപ്പിക്കുന്നു. കരളിന്റേയും വൃക്കകളുടേയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, വളർത്തുമൃഗങ്ങളേയും കുട്ടികളേയും ഈ സസ്യത്തിൽ നിന്നും അകറ്റി നിർത്തേണ്ടതാണ്. ചിത്രശാലഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia