കുർട്ട് വെസ്റ്റർഗാഡ്
പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റാണ് കുർട്ട് വെസ്റ്റർഗാഡ് (ജനനം:13 ജൂലൈ 1935). മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണിലൂടെ വിവാദനായകനായി. ഒന്നിലധികം തവണ അക്രമിക്കപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.ഡെൻമാർക്കിലെ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ തീവ്രവാദിക്ക് പോലീസ് വെടിവെപ്പിൽ പരിക്കേറ്റു. വിവാദംഡാനിഷ് ദിനപത്രമായ 'ജെയ്‌ലാൻഡ്‌സ് പോസ്റ്റൻ' 2005-ൽ പ്രസിദ്ധീകരിച്ച വെസ്റ്റർഗാഡിന്റെ കാർട്ടൂണാണ് വിവാദമായത്. തലപ്പാവിൽ ബോംബുമായിനിൽക്കുന്ന പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ലോകമെങ്ങും കടുത്ത പ്രതിഷേധത്തിനിടയാക്കി. വെസ്റ്റർഗാഡിന്റെ ജീവനു ഭീഷണിയുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിക്കേർപ്പെടുത്തിയ സുരക്ഷ ഇപ്പോഴും തുടരുന്നുണ്ട്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിവിധ രാജ്യങ്ങളിൽ ഡാനിഷ് എംബസികൾക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പത്തിലേറെപ്പേർ മരിച്ചിരുന്നു.[1] ജീവിതരേഖകൃതികൾപുരസ്കാരംഅവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ |
Portal di Ensiklopedia Dunia