കുർദിസ്ഥാൻ പ്രവിശ്യ
കുർദിസ്ഥാൻ അല്ലെങ്കിൽ കോർഡെസ്ഥാൻ പ്രവിശ്യ ( പേർഷ്യൻ: استان کردستان; റോമനൈസ്ഡ്: ഒസ്താൻ-ഇ കോർഡെസ്താൻ; കുർദിഷ്: پارێزگای کوردستان റോമനൈസ്ഡ്: Parêzgayî province[4][5]) ഇറാനിലെ ഒരു പ്രവിശ്യയാണ്. കുർദിസ്ഥാൻ പ്രവിശ്യയുടെ വിസ്തീർണ്ണം 28,817 ചതുരശ്ര കിലോമീറ്റർ ആണ്. ഇത് ഇറാന്റെ പടിഞ്ഞാറ് ഭാഗത്ത്, റീജിയൻ 3-ൽ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് ഇറാഖിലെ കുർദിസ്ഥാൻ മേഖല, വടക്ക് വശത്ത് പശ്ചിമ അസർബൈജാൻ പ്രവിശ്യ, വടക്ക് കിഴക്ക് സഞ്ജാൻ പ്രവിശ്യ, കിഴക്ക് ഹമദാൻ പ്രവിശ്യ, തെക്ക് കെർമാൻഷാ പ്രവിശ്യ എന്നിവയുമായി അതിർത്തി പങ്കിടുന്നു.[6] ഇറാനിയൻ കുർദിസ്ഥാനിലും കുർദിസ്ഥാനിലുമായാണ് ഇത് നിലനിൽക്കുന്നത്. ഈ പ്രവിശ്യയുടെ തലസ്ഥാനം സാനന്ദജ് നഗരമാണ്.[7] സക്വെസ്, ബനേഹ്, ദിവന്ദറേഹ്, ബിജാർ, ഖ്വൊർവെഹ്, ദെഹ്ഗോലാൻ, കമ്യാരാൻ, സർവാബാദ്, മാരിവാൻ എന്നിവയാണ് പ്രധാന നഗരങ്ങൾ ഉൾപ്പെടുന്ന പ്രവിശ്യയിലെ മറ്റ് കൗണ്ടികൾ. ജനസംഖ്യാശാസ്ത്രം1996-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 1,346,383 ആയിരുന്ന പ്രവിശ്യയിലെ ജനതയിൽ 52.42 ശതമാനം നഗരവാസികളും 47.58 ശതമാനം ഗ്രാമവാസികളുമാണ്. 2011 ലെ സെൻസസ് പ്രകാരം 1,493,645 ആയി വർദ്ധിച്ച ജനസംഖ്യയുടെ 66 ശതമാനവും നഗരപ്രദേശത്താണ് താമസിച്ചിരുന്നത്. ഈ പ്രവിശ്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും കുർദുകളാണ്, എന്നാൽ കിഴക്കൻ പ്രവിശ്യാ അതിർത്തി പ്രദേശങ്ങളിൽ തുർക്കി വംശജരാണ് അധിവസിക്കുന്നത്. കുർദിഷ് ജനസംഖ്യയിൽ ഭൂരിഭാഗവും സൊറാനി കുർദിഷ് ഭാഷ സംസാരിക്കുമ്പോൾ ബിജാർ, ഡെസെജ് ഉൾപ്പെടെയുള്ള പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ തെക്കൻ കുർദിഷ് സംസാരിക്കുന്നു, അതേസമയം പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പല ഗ്രാമങ്ങളിലും ഗോരാനിയാണ് പ്രധാന ഭാഷ. ഡെൽബറാൻ, പിർ താജ്, സരിഷാബാദ്, യസുകാന്ദ്, തുപ് അഘാജ് ഉൾപ്പെടെയുള്ള പ്രവിശ്യയുടെ കിഴക്കൻ ഭാഗത്ത് ഒഗുസ് തുർക്കിക് ഭാഷാഭേദങ്ങൾ കാണാം. ഈ ഭാഷാഭേദങ്ങളെ ഇറാനിയൻ അസർബൈജാനിയിൽ നിന്ന് വ്യത്യസ്‌തമായി വിവരിക്കുന്നുവെങ്കിലും അവയുമായി ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്. പ്രവിശ്യയിലെ ഒരു അധിവാസമേഖലയിലും പ്രാഥമിക ഭാഷയല്ലെങ്കിൽക്കൂടി, പ്രത്യേകിച്ച് പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിലെ ജനസംഖ്യയിൽ പേർഷ്യൻ ഭാഷ കൂടുതലായി ഒന്നാം ഭാഷയായി മാറിക്കൊണ്ടിരിക്കുന്നു.[2] ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങൾഇനിപ്പറയുന്ന ചിട്ടപ്പെടുത്തിയ പട്ടിക, 2016-ൽ കുർദിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളെ പട്ടികപ്പെടുത്തുന്നു.[8]
ചരിത്രംകുർദിസ്ഥാനിലെ ആദ്യകാല മനുഷ്യ അധിനിവേശം ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് കുർദിസ്ഥാനിലെ സിർവാൻ താഴ്‌വരയിൽ നിയാണ്ടർത്താൽ മനുഷ്യൻ ജീവിച്ചിരുന്ന പാലിയോലിത്തിക്ക് കാലഘട്ടത്തിലാണ്.[9] ഭരണവ്യവസ്ഥ2006, 2011, 2016 സെൻസസ് പ്രകാരം കുർദിസ്ഥാൻ പ്രവിശ്യ (കോർഡെസ്ഥാൻ ഒസ്താൻ) 10 കൗണ്ടികളായി (ഷഹ്‌റസ്ഥാൻ) ഉപ-വിഭജനം നടത്തിയിരിക്കുന്നു. ഓരോ കൗണ്ടിയ്ക്കും അതിന്റെ ഭരണ തലസ്ഥാനമായ നഗരത്തിന്റെയോ പട്ടണത്തിന്റെയോ പേരാണ് നൽകിയിരിക്കുന്നത്.
സമ്പദ്വ്യവസ്ഥകൃഷിയും ആധുനിക കന്നുകാലി വളർത്തലുമാണ് ഈ പ്രവിശ്യയിലെ നിവാസികളുടെ പ്രധാന പ്രവർത്തനങ്ങൾ. ഗോതമ്പ്, ബാർലി, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ. രാസപദാർത്ഥങ്ങൾ, ലോഹം, തുണിത്തരങ്ങൾ, തുകൽ, ഭക്ഷ്യ വ്യവസായങ്ങൾ എന്നിവയാണ് ഈ പ്രവിശ്യയിലെ പ്രധാന വ്യാവസായിക പ്രവർത്തനങ്ങൾ. ഇറാനിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന പ്രവിശ്യയാണിത്. ഇറാനിയൻ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇരുപതിനായിരത്തിലധികം ആളുകൾ ഉപജീവനത്തിനായി നിയമവിരുദ്ധമായി കോൾബാറുകളായി ജോലി ചെയ്യുന്നു.[10] അവലംബം
|
Portal di Ensiklopedia Dunia