കൃഷ്ണ രാജ വാഡിയാർ നാലാമൻ
മഹാരാജാ കൃഷ്ണ രാജ വാഡിയാർ നാലാമൻ (നൽവാഡി കൃഷ്ണരാജ വാഡിയാർ; 4 ജൂൺ 1884 - 3 ഓഗസ്റ്റ് 1940) 1894 മുതൽ 1940 -ൽ മരണംവരെ മൈസൂർ രാജ്യത്തിന്റെ ഇരുപത്തിനാലാമത് മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് 1940-ൽ കണ്ടെത്തിയ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിലൊരാളായി കണക്കാക്കിയിരുന്നു. 1940- ൽ ഏകദേശം 400 ദശലക്ഷം അമേരിക്കൻ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇത് 2010-ൽ 56 ബില്യൺ ഡോളറിനു തുല്യമായിരുന്നു.[1] പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ ആദരവോടെ കണ്ട് ജീവിച്ചിരുന്ന പോൾ ബ്രണ്ടനെപ്പോലെ അദ്ദേഹം ഒരു തത്ത്വചിന്തകനായ രാജാവായിരുന്നു. അദ്ദേഹം അശോക ചക്രവർത്തിയെ ബ്രിട്ടീഷുകാരനായിരുന്ന പ്രഭു സാമുവലുമായി താരതമ്യം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി രാജർഷി അഥവാ ""saintly king"" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശ്രീരാമന്റെ ഭരണത്തിനു യോജിച്ച ആദരവോടെയുള്ള ഭരണം പിന്തുടർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ അനുയായികൾ രാമ രാജ്യമായി കണ്ടിരുന്നു. 1930-ൽ ലണ്ടനിലെ വട്ടമേശ സമ്മേളനത്തിൽ പ്രഭു ജോൺ സാങ്കി "മൈസൂർ ആണ് ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടം" എന്നു പറഞ്ഞു കൊണ്ട് കൃഷ്ണരാജ വാഡിയാർ നാലാമന്റെ മഹനീയവും കാര്യക്ഷമവുമായ രാജകീയത അംഗീകരിക്കുകയുണ്ടായി. ![]() ബഹുമതികൾ(ribbon bar, as it would look today)
അവലംബങ്ങൾ
Nalvadi Krishnaraja Wodeyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia