കൃഷ്ണ വന്യജീവിസംരക്ഷണകേന്ദ്രം
![]() വന്യജീവി സങ്കേതവും നദീമുഖവുമായ കൃഷ്ണ വന്യജീവിസംരക്ഷണകേന്ദ്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്നു[2]. പ്രാരംഭത്തിലെപ്പോലെതന്നെ ഇപ്പോഴുമുള്ള ചതുപ്പുവനപ്രദേശങ്ങളും അതിവിശാലമായ തുറമുഖസൗകര്യങ്ങളും ഒത്തിണങ്ങിയ ലോകത്തിലെ അപൂർവ്വമായ ആവാസവ്യവസ്ഥയുള്ള ഒരു പ്രദേശമാണിത്. പ്രകൃതി സംരക്ഷകർ വിശ്വസിക്കുന്നത് തെക്കേ ഇന്ത്യയിലെ ഇന്ന് നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും ഇടതൂർന്ന ചതുപ്പുവനപ്രദേശങ്ങൾ ഇവിടെ കാണപ്പെടുന്നു. മതിയാംവണ്ണം സംരക്ഷിക്കാത്തതിനാൽ ഈ പ്രദേശം വളരെ വേഗത്തിൽ നശിച്ചുകൊണ്ടിരിക്കുന്നു.[3] ഒക്ടോംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഭൂമിശാസ്ത്രംആന്ധ്രാപ്രദേശിലെ തീരദേശപ്രദേശമായ കൃഷ്ണ ഡെൽറ്റയിൽ കാണപ്പെടുന്ന ചതുപ്പു തണ്ണീർത്തടത്തിലാണ് ഈ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 80° 42'- 81° 01' സമുദ്രനിരപ്പിൽനിന്നുയർന്ന് കൃഷ്ണയിലും ഗുണ്ടൂർ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്നു.194.81 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഈ ചതുപ്പുവനപ്രദേശം വ്യാപിച്ചുകിടക്കുന്നു. വിവിധതരത്തിലുള്ള പാമ്പുകൾ ഇവിടെ സ്വൈരമായി പാർക്കുന്നു. [4] സസ്യജന്തുജാലങ്ങൾ2014-16-ലെ കണക്കനുസരിച്ച് ഇവിടെ 15 മീൻപിടിയൻ പൂച്ച (Prionailurus viverrinus) ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.[5]സ്പോട്ടെഡ് ഡീയർ, സാമ്പാർ, ബ്ലാക്ക് ബക്ക്, ഹെയ്ന, ജംഗിൾ ക്യാറ്റ്, കുറുക്കൻ എന്നീ സസ്തനികൾ ഇവിടെ കാണപ്പെടുന്നു.[6] ചിത്രശാല
അവലംബം
പുറത്തേയ്ക്കുള്ള കണ്ണി
Krishna Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia