കെ. രഘുനാഥൻ (ശിൽപ്പി)
കേരളീയനായ ശിൽപ്പിയാണ് കെ. രഘുനാഥൻ. കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[1] ഫൈബർ, പ്ലാസ്റ്റർ, സിമന്റ്, കരിങ്കല്ല് തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് ശിൽപ്പ രചന. ജീവിതരേഖകൊല്ലം പുനലൂർ സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപഠനം പൂർത്തിയാക്കി. സംസ്ഥാനത്തും രാജ്യത്തും കലാരംഗത്ത് സജീവ സാന്നിധ്യമായ രഘുനാഥന്റെ ശില്പം 2005-ൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട 'ഡബിൾ എന്റേഴ്സ്' എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. കൊച്ചി -മുസിരിസ് ബിനാലെയിലും കൂടാതെ 2008-ൽ ബെൽജിയത്തിലെ മുഖ, ആന്റ് വെർപ് സംഘടിപ്പിച്ച 'സന്താൾ ഫാമിലി'യിൽ രഘുനാഥന്റെ ശില്പവും പ്രദർശിപ്പിച്ചിരുന്നു. 'റാഡിക്കൽ പെയ്ന്റേഴ്സ് & സ്കൾപ്റ്റേഴ്സിൽ അംഗമായിരുന്ന രഘുനാഥൻ കേരള ലളിതകലാ അക്കാദമി പാലക്കാട് സംഘടിപ്പിച്ച ദേശീയ കരിങ്കൽ ശില്പകലാ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി-മുസിരിസ് ബിനാലെ 2012![]() കൊച്ചി-മുസിരിസ് ബിനാലെ 2012 ൽ രഘുനാഥൻ അവതരിപ്പിച്ച ഫൈബർ ശില്പങ്ങൾ സമകാല ജീവിതത്തിന്റെ ദുരന്തകോമാളിരൂപങ്ങളെ അയത്നലളിതമായി നാടകവൽക്കരിക്കുന്നവയായിരുന്നു.[2] പ്രദർശനങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia