കെ. വി. പത്രോസ്

കെ. വി. പത്രോസ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ശ്രീ. കെ. വി. പത്രോസ്. തിരുവിതാംകൂർ കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെയും രണ്ടാമത്തെയും സെക്രട്ടറിയായിരുന്നു ശ്രീ പത്രോസ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ നയിച്ച ഒരു നേതാവാണെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം വിസ്മൃതിയിൽ ആണ്ടു പോയി. [1] കുന്തക്കാരൻ പത്രോസ് എന്നും കേരള സ്റ്റാലിൻ എന്നും അറിയപ്പെട്ടു.

1946-ൽ നടന്ന പുന്നപ്ര-വയലാർ സമര ആക്ഷൻ കമ്മിറ്റിയുടെ കൺവീനറായിരുന്നു. പാർടി സെക്രട്ടറി സ്ഥാനത്തു നിന്ന് പിന്നീട് നീക്കി. സ്റ്റേറ്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ആറാട്ട്വഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു. കൽക്കത്ത തിസീസ് കാലത്ത് പാർട്ടി നയം നടപ്പിലാക്കുന്ന കാര്യത്തിൽ പത്രോസ് കർക്കശമായി പെരുമാറിയെന്ന ഒരാക്ഷേപം പാർട്ടിക്കാർക്കിടയിലുണ്ടായിരുന്നു എന്ന് ഇ.എം.എസ് യദുകുല കുമാർ രചിച്ച കുന്തക്കാരൻ പത്രോസ് എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

അവലംബം

  1. കെ. വി. പത്രോസ് കുന്തക്കാരനും ബലിയാടും - ജി. യദുകുല കുമാർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya