കെ. സുകുമാരനുണ്ണി
ഇന്ത്യയിലെ കേരളത്തിലെ ഒരു അധ്യാപകനും, സർവീസ് യൂണിയൻ പ്രവർത്തകനും ചെറുകഥാകൃത്തും രാഷ്ട്രീയക്കാരനുമായിരുന്നു കെ. സുകുമാരനുണ്ണി (ഏപ്രിൽ 11, 1929 - ജൂലൈ 13, 1984). അദ്ദേഹം അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ജീവചരിത്രംചിന്നമ്മാളു വയങ്കരമ്മയുടെ മകനായി 1929 ഏപ്രിൽ 11നാണ് കെ.സുകുമാരനുണ്ണി ജനിച്ചത്.[1] 1984 ജൂലൈ 13 -ന് അദ്ദേഹം അന്തരിച്ചു.[1] രാഷ്ട്രീയംഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമെന്ന നിലയിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററായും സുകുമാരനുണ്ണി പ്രവർത്തിച്ചു.[1] അധ്യാപകനായിരിക്കെ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എജ്യുക്കേഷണൽ അസോസിയേഷന്റെ ട്രഷറർ, കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.[1][2] സുകുമാരനുണ്ണി അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [1] സാഹിത്യ കൃതികൾബഹുമതികൾഅധ്യാപകൻ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി സുകുമാരനുണ്ണി എജ്യുക്കേഷണൽ ട്രസ്റ്റ് സുകുമാരനുണ്ണി അവാർഡ് ഏർപ്പെടുത്തി.[3] 10,001 ഇന്ത്യൻ രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സംസ്ഥാനത്തെ മികച്ച അധ്യാപകർക്കാണ് നൽകുന്നത്.[3] അവലംബം
|
Portal di Ensiklopedia Dunia