കെ.ഇ.എൻ. കുഞ്ഞഹമ്മദ്
ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ. ഇ. എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെ. ഇ. എൻ. കുഞ്ഞഹമ്മദ് എന്ന കരിമ്പനയ്ക്കൽ എടക്കാട് നരോത്ത് കുഞ്ഞുമുഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിക്കുന്ന കെ. ഇ. എൻ. കുഞ്ഞഹമ്മദ് കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗവുമാണ്[1]. ആനുകാലികങ്ങളിലും പത്രങ്ങളിലും ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എഴുതുന്ന കെ. ഇ. എൻ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ മാർക്സിസ്റ്റ് ചിന്തയുടെയും ഇടതുരാഷ്ട്രീയത്തിൻ്റെയും ശക്തനായ വക്താവാണ്[അവലംബം ആവശ്യമാണ്]. എന്നാൽ ഇദ്ദേഹത്തിന് എതിരെ സ്വത്വരാഷ്ട്രീയവാദത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന തരത്തിൽ ധാരാളം വിമർശങ്ങളും ഉയർന്നിട്ടുണ്ട്. ഫാറൂഖ് കോളേജ് മലയാള വിഭാഗം പ്രൊഫസറായി വിരമിച്ചു. ജീവിതരേഖകോഴിക്കോട് ജില്ലയിൽ പെരുമണ്ണ എന്ന ഗ്രാമത്തിൽ ജനനം. പരേതരായ ആയിശ ബീവി ഉമ്മ മാതാവും നെരോത്ത് കെ. ഇ അബൂബക്കർ പിതാവുമാണ്. കോഴിക്കോട് ദേവഗിരി കോളേജിലും കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിലുമായി പഠനം. മലയാളസാഹിത്യത്തിൽ എം.എ., എംഫിൽ ബിരുദങ്ങൾ. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. തുടർന്ന് ഫറുക്ക് കോളേജിൽ മലയാളവിഭാഗത്തിൽ ചേർന്നു, വകുപ്പുമേധാവിയായി 2011ൽ പിരിഞ്ഞു. വിദ്യാർത്ഥിജീവിതകാലത്തുതന്നെ പ്രസംഗത്തിലും എഴുത്തിലും സജീവമായിരുന്നു. വിവരണംമത തീവ്രവാദം, വർഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എൻ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സർവ്വാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിർവചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ കെ.ഇ.എൻ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും കടന്നു വരുന്ന സവിശേഷതയാണ്. സി.പി.എം., ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. ,പു.ക.സ. തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിലും മറ്റു സംഘടനകളുടെ ആശയസംവാദവേദികളിലും സാംസ്കാരിക പരിപാടികളിലും പഠനക്ലാസുകളിലും സജീവ സാന്നിദ്ധ്യമാണ് കെ.ഇ.എൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും സംവാദത്തോടൊപ്പം തന്നെ ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
പരേതരായ ആയിശ ബീവി ഉമ്മ മാതാവും, നെരോത്ത് കെ.ഇ അബൂബക്കർ പിതാവുമാണ്. ഭാര്യ സബിത, മകൻ മെനിനോ ഫ്രൂട്ടോ.[2] ഗ്രന്ഥങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
പുഴ.കോം Archived 2007-07-12 at the Wayback Machine K.E.N. Kunhahamed എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia