കെ.എ. കൊടുങ്ങല്ലൂർകേരളത്തിലെ ഒരു മൗലികചിന്തകനും[1] സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും[2] സാഹിത്യകാരനുമായിരുന്നു[3] കെ.എ. കൊടുങ്ങല്ലൂർ(1921 ജൂലൈ 1-1989 ഡിസംബർ 4). മുഴുവൻ പേര് കറുകപ്പാടത്ത് അബ്ദുല്ല എന്നാണ്. ജീവിതരേഖഅഹമദിന്റെയും ആമിനയുടെയും മകനായി കൊടുങ്ങല്ലൂരിൽ ജനനം. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം, ഗണപത് ഹൈസകൂൾ എന്നിവിടങ്ങളിൽ പഠിച്ചു. കോഴിക്കോട് ആകാശവാണിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1983 ൽ അസിസ്റ്റന്റ് എഡിറ്ററായാണ് വിരമിച്ചത്. കേന്ദ്ര കലാസമിതി, കലാകേന്ദ്രം, ജനാധിപത്യവേദി തുടങ്ങിയ ചെറുതും വലുതുമായ നിരവധി കലാസാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1987 മുതൽ മാധ്യമത്തിന്റെ വാരാദ്യപതിപ്പ് എഡിറ്ററായിരുന്ന അദ്ദേഹം മരണം വരെ തൽസ്ഥാനത്ത് തുടർന്നു. കുടുംബംഭാര്യ:മുല്ലാവീട്ടിൽ സൈനബ(മരണം:1999 ഒക്ടോബർ) മക്കൾ: എം.എ. ദിലീപ്, സൈബുന്നിസ. കഥാകാരൻ പി.കെ പാറക്കടവ് ആണ് മകളുടെ ഭർത്താവ്. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia