കെ.എം. പ്രഭാകരവാരിയർ
ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010). ജീവിതരേഖ1933 ഡിസംബർ 17-ന് മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് സി ശങ്കരവാരിയരുടെയും കെ എം ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും മകനായി ജനിച്ചു [1]. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി എ ഓണേഴ്സ്(1955) പാസായി. മദ്രാസ് സർവകലാശാലയിൽനിന്ന് എം.ലിറ്റ്(1961), അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡിപ്ലോമ(1969), പി.എച്ച്.ഡി (1979) ബിരുദങ്ങൾ നേടി . ‘വ്യാക്ഷേപകങ്ങളെക്കുറിച്ചൊരു പഠനം - മലയാളത്തെ മുൻനിർത്തി‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എഡിൻബറോ സർവകലാശാലയിൽനിന്നാണ് ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരപഠനം(1972-73) നടത്തിയത്. അണ്ണാമല സർവകലാശാലാ ഭാഷാശാസ്ത്രവിഭാഗത്തിൽ ലക്ചറർ(1961-76) മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ റീഡർ (1976-79),പ്രൊഫസർ,വകുപ്പ് മേധാവി (1979-94)എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ സർവകലാശാലകളുടെ വിദഗ്ദ്ധസമിതികളിലും യു.ജി.സി., യു.പി.എസ്.സി.എന്നീ അഖിലേന്ത്യാ സമിതികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് മദ്രാസ് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രൻ‘ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം എട്ടു വർഷത്തോളം മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിൽ അംഗമായിരുന്നു[1]. ഭാര്യ: കെ. ഇന്ദിര;മക്കൾ: ബാബുരാജ്, ജയകാന്ത്. 76-ആം വയസ്സിൽ 2010 ജനുവരി 10-ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ തിരുവാണ്മിയൂർ തിരുവള്ളൂർ നഗറിലെ സ്വവസതിക്കു സമീപമുള്ള ആശുപത്രിയിൽവെച്ച് അന്തരിച്ചു[2]. കൃതികൾഡോ. പ്രഭാകരവാരിയരുടെ മുഖ്യകൃതികൾ:([1])
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia