കെ.എം. മധുസൂദനൻ
കേരളീയനായ ചിത്രകാരനും ചലച്ചിത്രസംവിധായകനുമാണ് കെ.എം. മധുസൂദനൻ . ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ജീവിതരേഖആലപ്പുഴ ജില്ലയിൽ ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലും ബറോഡയിലും ചിത്രകല പഠിച്ചു. കെ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുണ്ടായ റാഡിക്കൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന മധുസൂദനൻ, കൃഷ്ണകുമാറിന്റെ ആത്മഹത്യയോടെ ചിത്രകലയിൽ നിന്ന് സിനിമയിലേക്കു തിരിഞ്ഞു. അന്തർദേശീയപുരസ്‌കാരങ്ങൾ നേടാൻ കഴിഞ്ഞ 'സെൽഫ് പോർട്രെയ്റ്റ്' മധുസൂദനന്റെ പ്രധാനപ്പെട്ട ഡോക്യുമെന്ററികളിലൊന്നാണ്. ബാലാമണിഅമ്മയെക്കുറിച്ചും ഒ.വി. വിജയനെക്കുറിച്ചുമൊക്കെ ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. ആദ്യ സിനിമയായ ബയോസ്‌കോപ് മൂന്ന് അന്തർദേശീയ അവാർഡുകളും അഞ്ചു സംസ്ഥാനഅവാർഡുകളും ദേശീയ അവാർഡും നേടി.[1] കൊച്ചി-മുസിരിസ് ബിനാലെ 2014കൊച്ചി-മുസിരിസ് ബിനാലെ 2014 ൽ 'ലോജിക് ഓഫ് ഡിസപ്പിയറൻസ്' എന്ന ചിത്രപരമ്പര ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങളേയും കഥാപാത്രങ്ങളേയും അണിനിരത്തി ചാർക്കോളിൽ വരച്ച 90 ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. ഈ ചിത്ര പരമ്പര 2015 ലെ 56-ാമത് വെനീസ് ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 90 ചിത്രങ്ങളുടെയും ഒറിജിനലുകൾക്കൊപ്പം 70 പുതിയവയും വെനീസ് ബിനാലെയിലുണ്ടാകും. 1921ലെ മലബാർ ലഹളയെപ്പറ്റിയുള്ളവയാണ് പുതിയ ചിത്രങ്ങൾ. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യസമരസേനാനികളെപ്പറ്റിയുള്ള ഓർമകളാണിവ. ദേശീയവാദികളെ തീവണ്ടിബോഗിക്കുള്ളിലടച്ചിടുകയും അവരിലേറെപ്പേരും മരണമടയുകയും ചെയ്ത വാഗൺ ട്രാജഡിയാണ് ഈ സൃഷ്ടികളിൽ പ്രതിഫലിക്കുക. ഫിലിമോഗ്രാഫി
കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia