കെ.എസ്. മുസ്തഫാ കമാൽ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.എസ്. മുസ്തഫാ കമാൽ (ജീവിതകാലം:മാർച്ച് 1935 - 14 ജൂലൈ 1995).[1] കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായിരുന്നു. 1935 മാർച്ചിൽ ജനിച്ചു, കൊച്ചുപാലത്തിൽ സെയ്തു മുഹമ്മ്ദ് റാവുത്തർ ആയിരുന്നു പിതാവ്, ജമീലയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽക്കൂടി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 1954-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി, പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്ന അദ്ദേഹം മൂന്ന് തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പ്രതിനിധിയായി മത്സരിച്ചു. 1987-മുതൽ കാംകോ (CAMCO)യുടെ ഡയറക്ടർ ബോർഡംഗമായിരുന്നു. 1961-ൽ കിസാൻ സഭയുടെ നേതൃത്തലുള്ള കർഷകസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 41 ദിവസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്[1]. 1995 ജൂലൈ 14ന് അന്തരിച്ചു. തിരഞ്ഞെടുപ്പ് ചരിത്രം
* 1970 ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുവേണ്ടി മത്സരിച്ച് 6771 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. അവലംബം
|
Portal di Ensiklopedia Dunia