കെ.എസ്. ഹെഗ്ഡെ

കെ. എസ്. ഹെഗ്ഡെ

കർണ്ണാടക ഗ്രാമത്തിലെ കവ്ടൂർ ഗ്രാമത്തിൽ ജനിച്ച കെ.എസ്. ഹെഗ്ഡേ സുപ്രീം കോടതിയിലെ മുൻ ജഡ്ജി ആയിരുന്നു. 1909 ജൂൺ 11-നായിരുന്നു ജനനം. 1990 മേയ് 24-നു അന്തരിച്ചു. 1977 ജൂലൈ 21 മുതൽ ജനുവരി 21 വരെ അദ്ദേഹം സ്പീക്കർ പദവി വഹിച്ചിരുന്നു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോഴാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

ജീവിതരേഖ

കൗഡൂർ സദാനന്ദ ഹെഗ്ഡെ എന്ന കെ. എസ്. ഹെഗ്ഡെ 1909 ജൂൺ 11 ന് മൈസൂർ സ്റ്റേറ്റിലെ സൗത്ത് കാനറ ജില്ലയിലെ കർക്കല താലൂക്കിലെ കൗഡൂരിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കൗഡൂർ എലിമെന്ററി സ്കൂളിലും കർക്കല ബോർഡ് ഹൈസ്കൂളിലുമായി പൂർത്തിയാക്കി. അതിനേത്തുടർന്ന് സെന്റ്. അലോഷ്യസ് കോളേജ്, മാംഗ്ലൂർ,മദ്രാസ് പ്രസിഡൻസി കോളേജിലും മദ്രാസ് ലോ കോളേജിലുമായി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1933 -ൽ ഗവണ്മെന്റ് പ്ല്ഐഡർ ആകുകയും 1947-51 കാലയളവിൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1952-ൽ കോൺഗ്രസ്സ് പാർട്ടിയുടെ നോമിനിയായി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു[1].

അവലംബം

  1. speakerloksabha.nic.in എന്ന സൈറ്റിൽ നിന്നും 2013 നവംബർ 17 നു ശേഖരിച്ചത്
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya