കെ.എൻ. ബാലഗോപാൽ
കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.[1] 2021 ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച ഇദ്ദേഹത്തെ സി.പി.ഐ (എം) മന്ത്രിയായി തീരുമാനിച്ചു. ജീവിതരേഖപത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ദനായ ഡോ.കെ.എൻ ഹരിലാലും സഹോദരന്മാരാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.[2] പൊതുരംഗത്ത്
തിരഞ്ഞെടുപ്പുകൾ1996 - ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിച്ചിരുന്നു. ![]() 2019 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ കൊല്ലം ലോകസഭാമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുകയുണ്ടായി. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.2021ൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായി
ചിത്രശാല
അവലംബം
Wikimedia Commons has media related to K.N. Balagopal.
|
Portal di Ensiklopedia Dunia