കെ.എൽ. കൃഷ്ണൻകുട്ടി പുലവർ


കെ.എൽ. കൃഷ്ണൻകുട്ടി പുലവർ
കൃഷ്ണൻകുട്ടി പുലവർ
ജനനം(1925-11-25)നവംബർ 25, 1925
മരണം(2000-01-23)ജനുവരി 23, 2000
ദേശീയതഇന്ത്യൻ
തൊഴിൽതോൽപ്പാവക്കൂത്ത് കലാകാരൻ
ജീവിതപങ്കാളിഗോമതി അമ്മാൾ
കുട്ടികൾപത്മശ്രീ രാമചന്ദ്ര പുലവർ
വിശ്വനാഥ പുലവർ
രാസാത്തി
ലക്ഷ്മണ പുലവർ
സരസ്വതി

കേരളത്തിലെ പ്രമുഖ തോൽപ്പാവക്കൂത്ത് കലാകാരനായിരുന്നു കെ.എൽ. കൃഷ്ണൻകുട്ടി പുലവർ (25 നവംബർ 1925 - 23 ജനുവരി 2000)'. [1]

ജീവിതരേഖ

കേരളത്തിലെ പാലക്കാട് ജില്ലയിൽ ആറ് തലമുറകൾ പരമ്പരാഗതമായി നിഴൽ പാവകളി അഭ്യാസകരായിരുന്ന കുടുംബത്തിലാണ് കെ.എൽ.കൃഷ്ണൻ കുട്ടി പുലവർ ജനിച്ചത്. പിതാവ് ലക്ഷ്മണൻ പുലവർ അദ്ദേഹത്തെ വിദ്യ പഠിപ്പിച്ചു. 1935 മുതൽ കെ.എൽ.കൃഷ്ണൻ കുട്ടി പുലവർ വടക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇത് അവതരിപ്പിച്ചു.

കേരളത്തിലെ നിഴൽ പാവകളിയുടെ ഒരു രൂപമായ തോൽപാവക്കൂത്ത് ഒരു അനുഷ്ഠാന കലയും അനുഷ്ഠാന രീതിയുമാണ്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച്, ഭദ്രകാളി ക്ഷേത്രത്തിന് പുറത്ത്, നാടകത്തിന്റെ പ്രാഥമിക പ്രേക്ഷക ദേവതയാണെന്ന വിശ്വാസത്തോടെയാണ് പാവ നാടകങ്ങൾ അവതരിപ്പിക്കുന്നത്. 1978-ൽ, സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഷാഡോ തിയറ്റർ ഫെസ്റ്റിവലിനെ തുടർന്ന് തോൽപാവക്കൂത്തിന് ദേശീയ തലത്തിൽ നിരവധി വേദികൾ ലഭിച്ചു. മാസ്റ്റർ പപ്പീറ്റർ കൃഷ്ണൻകുട്ടി പുലവരുടെ സംഘവും അന്താരാഷ്ട്ര വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു.

പ്രമുഖ തോൽപ്പാവക്കൂത്ത് കലാകാരനായ പത്മശ്രീ രാമചന്ദ്ര പുലവർ മകനാണ്. കൃഷ്ണൻ കുട്ടി പുലവർ മെമ്മോറിയൽ തോൽപാവക്കൂത്ത് & പാവ സെന്റർ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി രൂപീകരിച്ചതാണ് .

അവലംബം

  1. https://www.indianetzone.com/k_l_krishnan_kutty_pulavar_indian_theatre_personality
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya