കെ.കെ. ചന്ദ്രൻമലയാള ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകനായിരുന്നു കെ.കെ. ചന്ദ്രൻ (മരണം : 25 മാർച്ച് 2014). നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്തു. ജീവിതരേഖവട്ടണാത്ര കാളിയൻ കൃഷ്ണനെഴുത്തച്ഛന്റെ മകനാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് തിരക്കഥയിലും സംവിധാനത്തിലും സ്വർണ്ണമെഡലോടെ വിജയിച്ചു. 1978ൽ 'ആശ്രമം' എന്ന സിനിമ ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തെത്തി. അദ്ദേഹത്തിന്റെ സൈലന്റ്വാലി എന്ന ഡോക്യുമെന്ററി നിരവധി വിദേശ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമ - ടെലിവിഷൻ പഠനകേന്ദ്രമായ സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദൂരദർശനുവേണ്ടി കഥാന്തരം, മായാമാനസം, അനർഘം എന്നീ ടെലിസീരിയലുകൾ സംവിധാനം ചെയ്തു. [1] കൃതികൾ
ഡോക്യുമെന്ററികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia