കെ.കെ. സുഭാഷ്

കെ.കെ. സുഭാഷ്
ജനനം
കെ.കെ. സുഭാഷ്

ചെങ്ങളം സൗത്ത്, കോട്ടയം
ദേശീയതഇന്ത്യൻ
തൊഴിൽകാർട്ടൂണിസ്റ്റ്
അറിയപ്പെടുന്നത്കാർട്ടൂൺ
പ്രധാന കൃതിവിശ്വാസം രക്ഷതി

കേരളീയനായ കാർട്ടൂണിസ്റ്റാണ് കെ.കെ. സുഭാഷ്. 2018 - 19 ലെ ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

1973ൽ കോട്ടയത്തുള്ള ചെങ്ങളം സൗത്ത് കരയിലാണ് സുഭാഷിന്റെ ജനനം. കെ.എസ്.എസ്. സ്കൂൾ ഓഫ് - ആർട്സിൽ ചിത്രകലാ പഠനം പൂർത്തിയാക്കിയ അദ്ദേഹം നിരവധി ആനുകാലികങ്ങളിൽ ഫ്രീലാൻസ് ആയി - ചിത്രങ്ങൾ വരച്ചു. ഓയിൽ, വാട്ടർ കളർ രചനയിൽ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ 17 വർഷമായി കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ എന്നിവ ചെയ്തു വരുന്നു. ഇപ്പോൾ കേരളം ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീ കരണങ്ങളിൽ ജോലി ചെയ്യുന്നു. 2012ൽ കേരള കാർട്ടൂൺ അക്കാദമിയുടെ കെ.എസ്. പിള്ള അവാർഡും 2018ൽ രാംദാസ് വൈദ്യർ സ്റ്റേറ്റ് അവാർഡും നേടിയിട്ടുണ്ട്. 'വിശ്വാസം രക്ഷതി' എന്ന കാർട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്.[1]

വിശ്വാസം രക്ഷതി'

2018 ഒക്ടോബറിൽ ഹാസ്യ കൈരളി മാസിക കവർചിത്രമായി പ്രസിദ്ധീകരിച്ചതാണ് ഈ കാർട്ടൂൺ. 2018 - 19 ലെ ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം ഈ രചനക്കായിരുന്നു. പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്റെ ചിത്രം ചേർത്തായിരുന്നു കാർട്ടൂൺ വരച്ചത്. പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണുള്ളത്. കൈയിൽ മെത്രാൻ സ്ഥാനീയ ചിഹ്നവുമുണ്ട്. കോഴിയുടെ നിൽപ്പ് പൊലിസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജും ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിയുമാണ്. കാർട്ടൂണിസ്റ്റുകളായ പി. സുകുമാർ, പി.വി. കൃഷ്ണൻ, മധു ഓമല്ലൂർ എന്നിവരാണ് ജേതാവിനെ നിശ്ചയിച്ചത്.[2]

പുരസ്കാരങ്ങൾ

  • 2018 - 19 ലെ ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം
  • 2012ൽ കേരള കാർട്ടൂൺ അക്കാദമിയുടെ കെ.എസ്. പിള്ള അവാർഡ്
  • 2018ൽ രാംദാസ് വൈദ്യർ സ്റ്റേറ്റ് അവാർഡ്

വിവാദം

കുരിശിന്റെ സ്ഥാനത്ത് ‘ജെട്ടി’ വച്ചുള്ള കൂർട്ടൂൺ ഈ വർഷത്തെ ലളിതകലാ അക്കാദമിയുടെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത നടപടി വിവാദമാവുന്നു. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലുള്ള കാർട്ടൂണിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ കാർട്ടൂണിനു നൽകിയ പുരസ്‌കാരം പിൻവലിച്ച് സർക്കാർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളാ കാത്തലിക് ബിഷപ്‌സ് കോൺസിൽ (കെ.സി.ബി.സി) രംഗത്തുവന്നു. വിമർശനവുമായി കത്തോലിക്ക സഭ രംഗത്തു വന്നതോടെ കെ കെ സുഭാഷിന് പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കാനാണ് സർക്കാർ ലളിതകല അക്കാദമിയോട് ആവശ്യപ്പെട്ടു. മന്ത്രിക്കും സർക്കാർ തീരുമാനത്തിനുമെതിരേ കേരള കാർട്ടൂൺ അക്കാദമി ഉൾപ്പെടെ രംഗത്തെത്തി. വിമർശനകലയായ കാർട്ടൂണിന്റെ കൈകെട്ടിയാൽ അതിന്റെ അർഥംതന്നെ നഷ്ടമാകുമെന്ന് അക്കാദമി കുറ്റപ്പെടുത്തി.

അവലംബം

  1. https://www.lalithakala.org/sites/default/files/Press%20Release%201.pdf[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-27. Retrieved 2020-05-22.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya