കെ.കെ. ഹെബ്ബാർ

കെ.കെ. ഹെബ്ബാർ
ജനനം
കട്ടിംഗേരി കൃഷ്ണ ഹെബ്ബാർ
മരണം1996
വിദ്യാഭ്യാസംAcadémie Julian
ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്
അറിയപ്പെടുന്നത്Painting,
അവാർഡുകൾപത്മഭൂഷൺ
പത്മശ്രീ
ലളിത കലാ അക്കാദമി ഫെല്ലോ

പ്രശസ്തനായ ഒരു ഇന്ത്യൻ ചിത്രകാരനായിരുന്നു കട്ടിംഗേരി കൃഷ്ണ ഹെബ്ബാർ എന്ന കെ.കെ ഹെബ്ബാർ(19111996). ജഹാംഗീർ ആർട്ട് ഗാലറി സ്ഥാപിക്കുന്നതിനായി ഹോമി ഭാഭായോടൊപ്പം പ്രവർത്തിച്ചു.

ജീവിതരേഖ

കർണ്ണാടകത്തിലെ ഉഡുപ്പിയിൽ കലാഭിമുഖ്യമുള്ള ഒരു കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1][2] മുംബൈയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും അദ്ദേഹം 1940-1945 കാലത്ത് ചിത്രകലാപഠനം പൂർത്തിയാക്കുകയുണ്ടായി.പിന്നീട് പാരീസിലെ ജുലിയൻ അക്കാഡമിയിലും പരിശീലനം തുടർന്നു.[3]

ഭാരതീയമായ രേഖാലാവണ്യവും, കാവ്യാത്മകമായലാളിത്യവും ഇഴചേർന്ന ശൈലിയും,അത്യന്തം ഭാവാത്മകതയുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത[4]

പ്രധാന സൃഷ്ടികൾ

  • ബർത്ത് ഓഫ് പോയട്രി.
  • ഫെസ്റ്റിവൽ ഇൻ എ സ്ലം
  • ഫ്ലഡ്
  • വിക്ടിംസ്
  • ഡ്രോട്ട്

എന്നിവയാണ്

ബഹുമതികൾ

  • പദ്മഭൂഷൺ
  • പദ്മശ്രീ. (1961)
  • ലളിതകലാ അക്കാഡമി അവാർഡ്
  • സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ്

സ്മരണ

ഹെബ്ബാറിന്റെ സ്മരണയ്ക്കായി കലാ സംഘടനയായ 'ആർട്ട് മന്ത്ര'യും കർണാടക ചിത്രകലാ പരിഷത്തും ചേർന്ന് ഹെബ്ബാർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ആർട്ട് മന്ത്ര ഹെബ്ബാർ സ്‌കോളർഷിപ്പും നൽകുന്നുണ്ട്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-07-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-14. Retrieved 2013-07-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-24. Retrieved 2013-07-09.
  4. മനോരമ ഇയർബുക്ക് 2013 പേജ്700.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya