കെ.ജി. കണ്ണബീരാൻപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായിരുന്നു കെ.ജി.കണ്ണബീരാൻ[1]. ജീവിതരേഖ1929 ൽ തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം മദ്രാസ് യൂനിവേർസിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടുകയും തുടർന്ന് ഹൈദരാബാദ് ലേക്ക് മാറുകയും 1961 ൽ വക്കീലെന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അറുപതുകളിൽ അദ്ദേഹം ധാരാളംമനുഷ്യാവകാശ ധ്വംസന കേസുകളിൽ രാഷ്ട്രീയ തടവുകാർക്കായി ഹാജരായി. തന്റെ മുപ്പതു വർഷകാലത്തെ നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം ആയിരുന്നു, അത്. 1978 നും 1994 നും ഇടയിൽ അദ്ദേഹം ആന്ധ്രപ്രദേശ് സിവിൽ ലിബെർട്ടീസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു .തുടർന്ന് പി.യു.സി.എൽ ന്റെ ദേശീയ പ്രസിഡണ്ടായും പ്രവർത്തിച്ചു .ആന്ധ്രയിലെ മാവോയിസ്റ്റുകളും സർക്കാരും തമ്മിലുള്ള പല അനുരഞ്ജനചർച്ചകളിലും മധ്യസ്ഥനായിരുന്നു, അദ്ദേഹം. രാഷ്ട്രീയ നേതാക്കൾ, ഗവ.ഉദ്യോഗസ്ഥർ തുടങ്ങി അനേകം പേരുടെ മോചനത്തിന് അദ്ദേഹം മാവോയിസ്റ്റുകളെ പ്രേരിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്ന ആദേഹത്തെ മാവോയിസ്റ്റുകളും വിലമതിച്ചിരുന്നു. ഗുജറാത്ത് വംശഹത്യയെ കുറിച്ച് പഠിക്കാൻ ഇന്ത്യയിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നിയോഗിച്ച concerned citizens tribunal ൽ അംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒട്ടേറെ അനധികൃത തടവുകാരെ അദ്ദേഹം നിയമയുദ്ധത്തിലൂടെ മോചിപ്പിച്ചു. 1971 ൽ ആന്ധ്ര ഗവ.ന്റെ കരുതൽ തടങ്കൽ നിയമത്തിനെതിരെ കേസ് വാദിച്ചു ജയിച്ചു. ഈ നിയമത്തിൻ കീഴിലായിരുന്നു, ഒട്ടേറെ സാഹിത്യകാരന്മാരെയും ബുദ്ധിജീവികളെയും ആക്ടിവിസ്ടുകളെയും അന്യായ തടങ്കലിൽ വെച്ചിരുന്നത്. 2010 ഡിസംബർ 30 നു അന്തരിച്ചു[2]. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia