കെ.ജി. പരമേശ്വരൻ പിള്ളമുൻ തിരുവിതാംകൂർ നിയമസഭാംഗവും കൊല്ലം നഗരസഭാ ചെയർമാനുമായിരുന്നു കെ.ജി. പരമേശ്വരൻ പിള്ള(29 നവംബർ 1884 - 28 ഓഗസ്റ്റ് 1949). [1]എൻ.എസ്.എസ്. അധ്യക്ഷനായിരുന്നു. മലയാളത്തിലെ ആദ്യകാല പ്രസാധക പ്രമുഖരിലൊരാളായിരുന്നു. [2] ജീവിതരേഖകൊല്ലം വടകോട്ടു തറവാട്ടിലെ ഗോവിന്ദപിള്ളയുടെയും ഉണിച്ചക്കം വീട്ടിൽ ഈശ്വരി അമ്മയുടെയും മകനായി ജനിച്ചു. കെ.ജി. ശങ്കർ സഹോദരനാണ്. കൊല്ലത്തു തന്നെ സാമാന്യ വിദ്യാഭ്യാസം നേടി. ഗവൺമെന്റ് കോൺട്രാക്റ്ററായിരുന്നു. നാൽപ്പത്തിരണ്ടാമത്തെ വയസ്സിൽ ശ്രീരാമ വിലാസം പ്രസ് വിലക്കു വാങ്ങി. അനുജൻ കെ.ജി. ശങ്കറുമൊത്ത് മലയാള രാജ്യം പത്രമാരംഭിച്ചു. 1927 ൽ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1931 ൽ കൊല്ലം നഗരസഭാ ചെയർമാനായി. 1949 ൽമരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു. 1940 ൽ മഹാരാജാവിൽ നിന്നും രാജ്യ സേവാ നിരത എന്ന ബഹുമതി കിട്ടി. 1942 ൽ വടയാറ്റുകോട്ട ഭജന മഠത്തിന്റെ സ്ഥാനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥാപിച്ചു. ആ വർഷം തന്നെ എൻ.എസ്.എസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1943 ൽ വീണ്ടും നിയമസഭാ സാമാജികനായി. [3] കൊല്ലം നഗര ഹൃദയത്തിലെ ക്ലോക്ക് ടവർ ഇദ്ദേഹത്തിന്റെ സ്മരണക്കായി പൊതുജനങ്ങൾ സ്ഥാപിച്ചതാണ്. ശ്രീരാമ വിലാസം പ്രസ്ധാരാളം നല്ല പുസ്തകങ്ങൾ കൊല്ലത്തെ ശ്രീരാമ വിലാസം പ്രസ്സിൽ മുദ്രണം ചെയ്തിട്ടുണ്ടു്. വ്യാഖ്യാനത്തോടുകൂടിയ ദശോപനിഷത്തുകളാണു് അവയിൽ പ്രധാനം. കണ്ണശ്ശരാമായണം ഉത്തരകാണ്ഡവും അവിസ്മരണീയമാണ്. നൂറ്റിപ്പതിനൊന്നു ദിവസത്തെ ആട്ടക്കഥകളും അറുപതു ദിവസത്തെ തുള്ളൽക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആമാതിരി പുസ്തകപ്രകാശനത്തിനു മാർഗ്ഗദശി കൊല്ലത്തെ എസ്. റ്റി. റെഡ്യാറാണെങ്കിലും കുറേക്കൂടി അധികം കഥകൾ ശ്രീരാമവിലാസംവക പുസ്തകങ്ങളിലുണ്ടു് എന്ന് ഉള്ളൂർ, കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.[4] ![]() പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia