കെ.ടി. ജോർജ്ജ്
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ടി. ജോർജ്ജ്[2]. പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായത്. 1929 ജൂലൈ 20ന് ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ സാറമ്മ ജോർജ്ജ് ആയിരുന്നു. ഈ ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. പറവൂരിലെ പേരുകേട്ട ഒരു ക്രിമിനൽ വക്കീലായ ജോർജ്ജ് 1954-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു സജീവ പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് കെ.പി.സി.സി, എ.ഐ.സി.സി. ഇന്നിവിടങ്ങളിൽ അംഗമായ ഇദ്ദേഹം കെപിസിസിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. 1965-ലാണ് അദ്ദേഹം ആദ്യമായി പറവൂരിൽ നിന്ന് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. പിന്നീട് 1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമായ അദ്ദേഹം ഈ കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ് പദവിയും വഹിച്ചിരുന്നു. 1970-ലെ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് ഹാടിക്ക് വിജയം നേടിയ ഇദ്ദേഹം പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. ഗംഗാധരനെയാണ് പരാജയപ്പെടുത്തിയത്. 1970–71 കാലഘട്ടത്തിൽ എസ്റ്റിമേറ്റ് കമ്മറ്റിയുടെ ചെയർമാനും, കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഉപനേതാവുമായിരുന്നു. 1971 സെപ്റ്റംബർ 25ന് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ, നിയമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി[3]. മരണംനിയമമന്ത്രിയെന്ന നിലയിൽ കേരള നിയമസഭയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയും അധികം വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരംഗം സഭാ നടപടികൾക്കിടയിൽ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia