കെ.ടി. രവിവർമ്മ
ഒരു മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണിവർമ്മ എന്ന കെ.ടി. രവിവർമ്മ(മരണം: 01 മാർച്ച് 2022). വിവർത്തനത്തിനും വൈജ്ഞാ നിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജീവിതരേഖ1937 ൽ തൃപ്പൂണിത്തുറയിൽ രാജകുടുംബത്തിൽ ജനിച്ചു. മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബയ് എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായായി വിരമിച്ചു. രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വിവർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാഡമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറിന്റെ 'ജ്ഞാനേശ്വരി' തർജ്ജമ ചെയ്തിട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതികളുടെ വിവർത്തനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. പുരസ്കാരങ്ങൾ1999ൽ മരുമക്കത്തായം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വിവർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡു ലഭിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia