കെ.ടി.സി. അബ്ദുള്ള
സിനിമ-നാടക അഭിനേതാവായിരുന്നു കെ.ടി.സി അബ്ദുള്ള (ജീവിതകാലം:1936 - 18 നവംബർ 2018). അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.[1] ജീവിതരേഖഡ്രൈവർ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ൽ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചു. ബൈരായിക്കുളം, ഹിമായത്തുൽ ഇസ്ലാം സ്‌കൂൾ, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് പഠനം. നാടകഭ്രമം മൂത്ത് എട്ടാംക്ലാസിൽ പഠനം നിർത്തി കലാരംഗത്ത് സജീവമായി. ആദ്യനാടകത്തിൽ സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ. പുതിയങ്ങാടിയുടെ 'കണ്ണുകൾക്ക് ഭാഷയുണ്ട്' എന്ന നാടകം മലബാർ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ നടി വരാതിരുന്നതോടെയാണ് അതിൽ പെൺവേഷം അണിയേണ്ടി വന്നത്. പിന്നീട് പി.എൻ.എം. ആലിക്കോയയുടെ 'വമ്പത്തി നീയാണ് പെണ്ണ്' എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. 1977-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തി. 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1959-ലാണ് കെ. അബ്ദുള്ള കെ.ടി.സി. കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നു. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തിയ അബ്ദുള്ള, ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റും ആയിരുന്നു. ഇരുപത്തഞ്ചോളം നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾകാണാക്കിനാവിലെ അധ്യാപകൻ, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരൻ, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവർ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയിലെ ഗൾഫുകാരൻ തുടങ്ങി ശ്രദ്ധേയമായ വേഷങ്ങൾ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. സംഗമം, സുജാത, മനസാവാചാകർമണ, അങ്ങാടി, അഹിംസ, ചിരിയോചിരി, ഇത്തിരിപ്പൂവേ ചുവന്നേ പൂവേ, വാർത്ത, എന്നും നന്മകൾ, കവി ഉദ്ദേശിച്ചത് തുടങ്ങി 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ അബ്ദുള്ള അഭിനയിച്ചു. ഗൃഹലക്ഷ്മിയെന്ന പേരിൽ കെ.ടി.സി. ഗ്രൂപ്പ് സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയതോടെ അബ്ദുള്ള സിനിമയിലുമെത്തി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ 1977-ലെ 'സുജാത' മുതൽ 'നോട്ട്ബുക്ക്' വരെയുള്ള എല്ലാ ചിത്രങ്ങളുടെയും അണിയറയിൽ അബ്ദുള്ളയുണ്ട്. ചിലതിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക് |
Portal di Ensiklopedia Dunia