കെ.പി. ഗോപിനാഥൻ
ഭാരതീയനായ ശാസ്ത്രജ്ഞനാണ് ഡോ.കെ.പി. ഗോപിനാഥൻ. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിലെ ഓണററി സീനിയർ സയന്റിസ്റ്റാണ്. ഇന്ത്യയിൽ തന്മാത്രാ ജീവശാസ്ത്രത്തിന്റെയും ബയോടെക്‌നോളജിയുടെയും വികാസത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. [1] ജീവിതരേഖപൊന്നാനിയാണ് സ്വദേശം. കരുമത്തിൽ പുത്തൻവീട്ടിൽ കുട്ടിക്കൃഷ്ണമേനോന്റയും ദേവികയമ്മയുടെയും മകനാണ്. പൊന്നാനി എ.വി. ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിൽനിന്ന് പിഎച്ച്.ഡി. നേടി, അവിടെ തന്നെ ജോലിയിൽ പ്രവേശിച്ചു. മോളിക്യുലാർ ആൻഡ് സെൽ ബയോളജി വകുപ്പിന്റെ മുൻ അധ്യക്ഷനാണ്. വിദേശത്തെ പ്രശസ്തമായ സർവകലാശാലകളിൽ ഗവേഷകനായും വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരു ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനറ്റിക് എൻജിനീയറിങ് വിഭാഗം സ്ഥാപകൻ, മോൺസാൻേറാ ഗവേഷണകേന്ദ്രം സ്ഥാപക ഡയറക്ടർ, ഇന്ത്യൻ സൊസൈറ്റി ഫോർ സെൽ ബയോളജി പ്രസിഡൻറ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[2] മലയാളികളായ പ്രഗല്ഭ ശാസ്ത്രജ്ഞരുടെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന കേരള ശാസ്ത്രപുരസ്‌കാരം 2015 ൽ ലഭിച്ചു. ഗവേഷണം
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia