കെ.പി. നാരായണ പിഷാരോടി
സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്നു കെ.പി.നാരായണ പിഷാരോടി (ഓഗസ്റ്റ് 23, 1909 - മാർച്ച് 20, 2004). ജീവിതരേഖപട്ടാമ്പിക്കടുത്ത് കൊടിക്കുന്നു പിഷാരത്ത് ജനനം. അമ്മ കൊടിക്കുന്നു പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ. അച്ഛൻ പുതുശ്ശേരി മനയ്ക്കൽ പശുപതി നമ്പൂതിരി. ഗുരുകുല സമ്പ്രദായത്തിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. പുന്നശ്ശേരി നീലകണ്ഠശർമ്മ കീഴിൽ സംസ്കൃതം അഭ്യസിച്ചു. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷ ജയിച്ചു. അതിനു ശേഷം മധുര അമേരിക്കൻ കോളേജ്, തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് തുടങ്ങിയ കലാലയങ്ങളിൽ പഠിപ്പിച്ചു. പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. കേരളവർമ്മ കോളേജിൽ നിന്നും വിരമിച്ച ശേഷം തൃശ്ശൂരിൽ, കാനാട്ടുകരയിലുള്ള സ്വവസതിയായ നാരായണീയത്തിൽ താമസിച്ചുകൊണ്ടാണ് മലയാള സാഹിത്യത്തിൽ അദ്ദേഹം ഏറെ സംഭാവനകൾ നടത്തിയത്. ഭരതമുനിയുടെ നാട്യശാസ്ത്രം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. കേശവീയം എന്ന മലയാള മഹാകാവ്യം സംസ്കൃതത്തിലേയ്ക്കും തർജ്ജമ ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം 1999-ൽ ലഭിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം കേരളം പണ്ഡിതരത്നം ബിരുദം നൽകി ( 1983 ) നൽ ആദരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2001-ൽ അദ്ദേഹത്തെ ഡി.ലിറ്റ്. നൽകി ആദരിച്ചു. 2004 മാർച്ച് 20-ന് തന്റെ 95-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്ക്കാരം നൽകി വരുന്നുണ്ട്. പ്രധാന കൃതികൾ
പുരസ്ക്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia