കെ.പി. രാജേന്ദ്രൻ
കെ.പി. രാജേന്ദ്രൻ (ജനനം: 1954 നവംബർ 3) കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവുമാണ്. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ 2006-11 കാലഘട്ടത്തിൽ ഇദ്ദേഹം റെവന്യൂ-ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയായിരുന്നു.[1] കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം ഇക്കാലയളവിൽ പ്രതിനിധീകരിച്ചിരുന്നത്.[2] ജീവിതരേഖ1954 നവംബർ 3 നാണ് ഇദ്ദേഹം ജനിച്ചത്. കെ.പി. പ്രഭാകരൻ, കെ.ആർ.കാർത്യായനി എന്നിവരായിരുന്നു മാതാപിതാക്കൾ. ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ ഇദ്ദേഹത്തിനുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥിനേതാവ്, ട്രേഡ് യൂണിയ പ്രവർത്തനം എന്നിവയിലൂടെയാണ്. 1996, 2001,2006 എന്നീ വർഷങ്ങളിൽ ഇദ്ദേഹം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3] രാഷ്ട്രീയ ജീവിതംപാർട്ടി പ്രവർത്തനംകാമ്പസ് രാഷ്ട്രീയത്തിലൂടെ ആണ് സജീവ രാഷ്ട്രീയ രംഗത്തേക്ക് കെ.പി രാജേന്ദ്രൻ പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിൽ 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സിലെ പിസി ചാക്കോയോട് പരാജയപ്പെട്ടു.പിന്നീട് 1996,2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചേർപ്പ് മണ്ഡലത്തിൽ നിന്നും 2006 ൽ കൊടുങ്ങല്ലൂരിൽ നിന്നും എം.എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ടു. 2006ലെ ഇടത് സർക്കാരിൽ കേരളത്തിന്റെ റവന്യൂ-ഭൂപരിഷ്കരണവകുപ്പ് മന്ത്രി ആയും സ്ഥാനമേറ്റു. റവന്യു മന്ത്രിയായുള്ള പ്രവർത്തനം2006 ൽ കേരള കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിച്ചതും കേരള കടാശ്വാസ നിയമവും നെൽവയൽ തണ്ണീർ തട നിയമവും പാസ് ആയത് കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രി ആയിരുന്നപ്പോഴാണ്. 2008 ൽ പാസ്സാക്കിയ നെൽവയൽ തണ്ണീർ തട നിയമം രണ്ടാം ഭൂ പരിഷ്കരണം എന്ന ഖ്യാതി നേടി. തിരഞ്ഞെടുപ്പുകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾK. P. Rajendran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia