കെ.പി.എസ്സ്. മേനോൻ (സീനിയർ)![]() നയതന്ത്രജ്ഞനും,എഴുത്തുകാരനുമായ കുമാര പദ്മനാഭ ശിവശങ്കര മേനോൻ (ഒക്ടോബർ 18, 1898 – നവം:22, 1982) ഒറ്റപ്പാലം സ്വദേശിയും അഭിഭാഷകനുമായ കുമാരമേനോന്റെയും,ജാനകിയമ്മയുടേയും പുത്രനായി കോട്ടയത്തു ജനിച്ചു. കെ.പി.എസ്സ്. മേനോൻ (സീനിയർ) എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം കോട്ടയം സി.എം.എസ് സ്കൂളിൽ നിന്നാണ് നേടിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഓക്സ്ഫഡിലും പഠനം തുടർന്ന കെ.പി.എസ്സ്. മേനോൻ ഓക്സ്ഫഡിൽ പഠിയ്ക്കുന്ന കാലത്ത് 'ഓക്സ്ഫഡ് മജ്ലിസി'ന്റെ അദ്ധ്യക്ഷനുമായിരുന്നു.[1] ഔദ്യോഗികരംഗത്ത്1935 ലെ ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ (ICS)ഒന്നാം റാങ്കുനേടിയ കെ.പി.എസ്സ്. മേനോൻ ഭരത്പൂർ സംസ്ഥാനത്തിന്റെ ദിവാനായും,തിരുച്ചി ജില്ലാ മജിസ്ട്രേറ്റായും ജോലി നോക്കിയിരുന്നു[2] ശ്രീലങ്കയിലേയും ഖൈബർ-പഖ്തൂൺഖ്വായിലെ വിദേശകാര്യ ഉദ്യോഗസ്ഥനായും, പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ അംബാസിഡറായി സോവിയറ്റ് യൂണിയൻ(1952-61),ചൈന എന്നീ രാജ്യങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിയ്ക്കുകയും ചെയ്തു. സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദേശകാര്യവകുപ്പു സെക്രട്ടറിയുമായിരുന്നു മേനോൻ.[3] അദ്ദേഹത്തിന്റെ പുത്രനായ കെ.പി.എസ്സ്. മേനോൻ ജൂനിയർ വിദേശകാര്യ ഉദ്യോഗസ്ഥനും ചൈനയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയുമായിരുന്നു.[4] 1979 ൽ സോവിയറ്റ് യൂണിയന്റെ ലെനിൻ സമാധാന പുരസ്ക്കാരം കെ.പി.എസ്സ്. മേനോനു നൽകപ്പെട്ടിട്ടുണ്ട്.[1] യു.പി.എസ്. സി. അംഗമായും കെ.പി.എസ്സ്. മേനോൻ പ്രവർത്തിച്ചിരുന്നു.[5] രചനകൾയാത്രാ വിവരണങ്ങൾ ഉൾപ്പെടെ 12 ലധികം ഗ്രന്ഥങ്ങൾ കെ.പി.എസ്സ്. മേനോൻ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് 'മെനി വേൾഡ്സ്'(Many Worlds). കുടുംബജീവിതംഅഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റുമായിരുന്ന സർ സി. ശങ്കരൻ നായരുടെ മകൾ പാലാട്ട് സരസ്വതിയമ്മയായിരുന്നു മേനോന്റെ ഭാര്യ. ഇവരുടെ മകൻ കെ.പി.എസ്. മേനോൻ ജൂനിയറും പേരമകൻ ശിവശങ്കർ മേനോനും പ്രശസ്തരായ നയതന്ത്രജ്ഞരായിരുന്നു. പ്രധാന ബഹുമതികൾകെ.പി.എസ്സ്. മേനോനു പദ്മഭൂഷൺ സമ്മാനിയ്ക്കപ്പെടുകയുണ്ടായി.[6] അവലംബം
|
Portal di Ensiklopedia Dunia