കെ.വി. ആനന്ദ്
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് കെ.വി. ആനന്ദ് (ജനനം 1966). ജീവിതരേഖ1966 ഒക്ടോബർ 30ന് ചെന്നൈയിൽ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനിച്ചു. ഡി. ജി വൈഷ്ണവ് കോളേജിൽ നിന്നും ബിരുദം നേടി. കരിയർഫോട്ടോ ജേർണലിസ്റ്റായിഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. നിരവിധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാളുകൾക്കകം ആനന്ദിന്റെ ചിത്രങ്ങൾ 200ൽ അധികം മാഗസിനുകളുടെ കവർ പേജിൽ വന്നു. പിന്നീട് ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേർണലിസ്റ്റായി. ഛായാഗ്രാഹകനായിഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടൽ ദേശം ആണ്. പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു. സംവിധായകനായിശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. സൂര്യ, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച അയൺ ആണ് രണ്ടാമത്തെ ചിത്രം.[1] ഈ ചിത്രം വൻ വിജയമായി.[2] മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് ലഭിച്ചു. 2014ൽ രജനീകാന്ത് അഭിനയിക്കുന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്.[3] ചലച്ചിത്രങ്ങൾഛായാഗ്രാഹകനായി
സംവിധായകനായി
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia