കെ.സി. സക്കറിയ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.സി. സക്കറിയ (ജീവിതകാലം: മാർച്ച് 1913 - 1982).[1] തൊടുപുഴ നിയമസഭാമണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്. രാഷ്ട്രീയ ജീവിതംരാഷ്ട്രീയ, സാമൂഹിക, പത്രപ്രവർത്തന രംഗത്ത് സേവനം അനുഷ്ഠിച്ച അദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. മദ്ധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം സി.പി.ഐ.യുടെ അഖിലേന്ത്യാ കമ്മിറ്റിയംഗവുമായിരുന്നു.[2] നിയമത്തിൽ ബിരുദമുണ്ടായിരുന്ന അദ്ദേഹം അഭിഭാഷകവൃത്തിയുപേക്ഷിച്ച് പത്രപ്രവർത്തനത്തിൽ വരികയും പൗരപ്രഭയുടെ ജോയിന്റ് എഡിറ്റർ, ചിത്രോദയം എന്ന സാഹിത്യ വാരികയുടെ പത്രാധിപർ, കേരളഭൂഷണം ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരാവുകയും ചെയ്തിരുന്നു. നിയമസഭാംഗമായിരിക്കെ പെറ്റീഷൻ കമ്മിറ്റിയുടെ ചെയർമാനായ അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia