കെഡിഇ പ്ലാസ്മ വർക്ക്സ്പേസ്
കെഡിഇ പ്രദാനം ചെയ്യുന്ന എല്ലാ സചിത്ര പരിസ്ഥിതി ഘടകങ്ങളെയും മൊത്തത്തിൽ പ്ലാസ്മ വർക്ക്സ്പേസ് എന്നു വിളിക്കപ്പെടുന്നു. ഡാറ്റാ യന്ത്രങ്ങളായും ചിത്രീകരണ ഘടകങ്ങളായും പ്ലാസ്മ വേർതിരിഞ്ഞ് കാണപ്പെടുന്നു. തന്ന ഡാറ്റയുടെ ഒന്നിലധികം ചിത്രീകരണങ്ങൾ വേണ്ടി വരുമ്പോൾ പ്രോഗ്രാം ചെയ്യുന്നതിന്റെ ഭാരം കുറക്കാൻ ഇത് സഹായകമാവുന്നു. നിലവിൽ പ്ലാസ്മ വർക്ക്സ്പേസ് മൂന്ന് രുപങ്ങളിലായി കാണപ്പെടുന്നുണ്ട്. പ്ലാസ്മ ഡെസ്ക്ടോപ്പ്, പ്ലാസ്മ നെറ്റ്ബുക്ക്, പ്ലാസ്മ ആക്റ്റീവ് എന്നിവയാണത്. കെഡിഇ സോഫ്റ്റ്‌വെയർ കംപൈലേഷൻ 4നോടൊപ്പമാണ് പ്ലാസ്മ പുറത്തിറങ്ങിയത്. വിവിധ രൂപങ്ങൾഡെസ്ക്ടോപ്പ്പ്ലാസ്മ വർക്ക്സ്പേസിന്റെ വികസനം ആയിരുന്നു കെഡിഇ ആദ്യം ആരംഭിച്ചത്. കെഡിഇ സോഫ്റ്റ്‌വെയർ കംപൈലേഷൻ 4.2നോടൊപ്പമാണ് യഥാർത്ഥ രൂപത്തിലുള്ള മെച്ചപ്പെട്ട പ്ലാസ്മ ഡെസ്ക്ടോപ്പ് ആദ്യമായി പുറത്തിറങ്ങിയത്. ഡെസ്ക്ടോപ്പ് പിസികൾക്കും ലാപ്ടോപ്പുകൾക്കുമായാണ് പ്ലാസ്മ ഡെസ്ക്ടോപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. സ്വതേയുള്ള ക്രമീകരണങ്ങളിൽ പ്ലാസ്മ ഡെസ്ക്ടോപ്പ് കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് 3മായും വിൻഡോസ് എക്സ്പിയുമായും സാദൃശ്യം കാണിക്കുന്നു. എന്നാൽ ക്രമീകരണങ്ങൾ ഉപയോഗിച്ച് സ്വതേയുള്ള രൂപത്തിൽ നിന്നും മാറ്റം വരുത്താം.[2] മുമ്പ് നിലനിന്നിരുന്ന കെഡിഇ പണിയിടത്തിന്റെ ഒരു തിരുത്തിയെഴുത്തായിരുന്നു പ്ലാസ്മ ഡെസ്ക്ടോപ്പ്. യൂണിക്സ്-സമാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള, നിരവധി ഡെസ്ക്ടോപ്പ് പരസ്പര വ്യവഹാര പദ്ധതികൾ കൂട്ടിച്ചേർത്തതായിരുന്നു ഈ തിരുത്തിയെഴുത്ത്. രൂപഭംഗിയിലും പ്രത്യേക പ്രഭാവങ്ങളിലും ഊന്നിയായിരുന്നു പ്ലാസ്മയുടെ നിർമ്മാണം. ഈ പുതിയ പണിയിടം മുമ്പുണ്ടായിരുന്ന കെ ഡെസ്ക്ടോപ്പ് 3ലെ കെഡെസ്ക്ടോപ്പ്, കിക്കർ ടാസ്ക്ബാർ, സൂപ്പർകാരമ്പ വിഡ്ജറ്റ് യന്ത്രം എന്നിവക്ക് പകരക്കാരനായി അവതരിച്ചു. ഏകീകൃത രൂപത്തോടു കൂടിയതും മാറ്റിയെടുക്കാൻ കഴിയാവുന്ന രൂപരീതിയോടും കൂടിയായിരുന്നു പ്ലാസ്മ രംഗത്തെത്തിയത്. നെറ്റ്ബുക്ക്പ്ലാസ്മയുടെ രണ്ടാം വകഭേദമാണ് പ്ലാസ്മ നെറ്റ്ബുക്ക് വർക്ക്സ്പേസ്. നെറ്റ്ബുക്കുകളെയും ടാബ്ലെറ്റുകളെയും പ്ലാസ്മാ നെറ്റ്ബുക്ക് ലക്ഷം വെക്കുന്നു. ആദ്യത്തെ സുദൃഢ പതിപ്പ് പുറത്തിറങ്ങിയത് കെഡിഇ സോഫ്റ്റ്‌വെയർ കംപൈലേഷൻ 4.4നോടൊപ്പമായിരുന്നു.[3] ആക്റ്റീവ്
പ്ലാസ്മ ആക്റ്റീവ് ഒരു സ്വതന്ത്ര പണിയിടം അല്ല. പ്ലാസ്മാ ചട്ടക്കൂടിൽ ക്യുഎംഎൽ, സി++ പ്രോഗ്രാമിംഗ് ഭാഷകളിൽ നിർമ്മിച്ചെടുത്ത ഉപയോക്തൃ ഇടമാണ് പ്ലാസ്മ ആക്റ്റീവ്. ടച്ച് സ്ക്രീൻ അനുരൂപികളായ ഉപകരണങ്ങളിൽ പ്ലാസ്മാ ആക്റ്റീവ് ഉപയോഗിക്കാം. ആക്റ്റീവ് പണിയിടത്തിൽ പ്രവർത്തിക്കുന്ന കോൺടാക്റ്റ് ആപ്ലികേഷനുകളും കാലിഗ്ര ഓഫീസ് സ്യൂട്ടും നിലവിൽ ലഭ്യമാണ്. പ്ലാസ്മ ആക്റ്റീവ് രണ്ടു തരത്തിലുണ്ട്. കോണ്ടൂറും മൊബൈലും. കോണ്ടൂർടാബ്ലറ്റ് ഉപകരണങ്ങൾക്കുള്ള സമ്പർക്കമുഖമാണ് പ്ലാസ്മ ആക്റ്റീവ് കോണ്ടൂർ. 2011 ഏപ്രിലിൽ ബേസിസ്കോം ആണ് കോണ്ടൂറിന്റെ വികസനം ആരംഭിച്ചത്.[4] ബേസിസ്കോമിന്റെ മുമ്പുണ്ടായിരുന്ന മറ്റൊരു സമ്പർക്കമുഖത്തിനു പകരമായാണ് ഇത് നിർമ്മിച്ചത്.[9] 2011 ഒക്ടോബറിൽ പുറത്തിറങ്ങിയ പ്ലാസ്മ ആക്റ്റീവ് 1.0 പതിപ്പിന്റെ പ്രധാന പണിയിടം കോണ്ടൂർ ആയിരുന്നു.[7] മൊബൈൽസ്മാർട്ട് ഫോണുകൾക്കും ചെറിയ ടാബ്ലറ്റ് ഉപകരണങ്ങൾക്കും വേണ്ടിയുള്ള സചിത്ര സമ്പർക്കമുഖമാണ് പ്ലാസ്മ ആക്റ്റീവ് മൊബൈൽ. ഇതും ടച്ച് സ്ക്രീൻ അനുരൂപികൾക്കായുള്ളതാണ്. ഇതിന്റെ ആദ്യ പതിപ്പ് 2011 പ്ലാസ്മ ആക്റ്റീവ് 1.0 പതിപ്പിനോടൊപ്പം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 1.0 പതിപ്പിനൊപ്പം കോണ്ടൂർ മാത്രമേ ഇറങ്ങിയൊള്ളൂ. എന്നിരുന്നാലും പ്ലാസ്മ മൊബൈലിന്റെ പരീക്ഷണ പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. സവിശേഷതകൾ![]() പ്ലാസ്മ നിരവധി ആപ്‌ലെറ്റുകളോടു കൂടിയ ഒരു ഒതുങ്ങിയ പ്രോഗ്രാം ആണ് (കണ്ടൈൻമെന്റ്). ഡെസ്ക്ടോപ്പ് പശ്ചാത്തലവും ടാസ്ക്ബാറും ഇതിന് നല്ലൊരു ഉദാഹരണമാണ്. ഒരു കണ്ടൈൻമെന്റിൽ ഒരു ഡെവലപ്പറിനാവശ്യമായ എല്ലാം അടങ്ങിയിട്ടുണ്ടാകും. ഒരു ചിത്രം (റാസ്റ്ററോ എസ്.വി.ജി ചിത്രമോ) അല്ലെങ്കിൽ ആനിമേഷൻ അല്ലെങ്കിൽ ഓപ്പൺ ജിഎൽ എങ്കിലും ഒരു കണ്ടൈൻമെന്റിലുണ്ടാകും. സാധാരണയായി ചിത്രങ്ങളാണ് ഉപയോഗിക്കാറ്. ഒരു ആപ്‌ലെറ്റിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടാതെത്തന്നെ അതിനെ പ്ലാസ്മ ഡെസ്ക്ടോപ്പിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിപ്പിക്കാം. അതേ പോലെത്തന്നെ ആപ്‌ലെറ്റുകളെ ഡെസ്ക്ടോപ്പിൽ നിന്ന് ടാസ്ക്ബാറിലേക്കും തിരിച്ചും മാറ്റാം. (രണ്ടും വെവ്വേറെ പ്രോഗ്രാമുകളാണ്.). കെഡിഇ 4.0 മുതൽ കെഡിഇ 4.2 വരെ കെഡിഇയുടെ ഐകൺ തീമായ ഓക്സിജന് ഇരുണ്ട പശ്ചാത്തലമാണുണ്ടായിരുന്നത്. എന്നാൽ 4.3 പതിപ്പു മുതൽ എയർ എന്നറിയപ്പെട്ട തീം സുതാര്യമായ വെള്ള നിറം പശ്ചാത്തലമായി ഉപയോഗിക്കുന്നു. മറ്റു തീമുകൾ ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും ആവാം. എസ്.വി.ജിയെപ്പോലെ വെക്റ്റർ സവിശേഷയതുള്ള പ്ലാസ്മാ വിഡ്ജറ്റുകൾ തനിമ നിലനിർത്തി ഏത് വലിപ്പത്തിലും ക്രമീകരിക്കാൻ അനുവദിക്കുന്നു. ക്രോസ് എന്ന സ്ക്രിപ്റ്റിംഗ് ചട്ടക്കൂട് ഡെവലപ്പർമാർക്ക് സി++ അല്ലാത്ത മറ്റു പ്രോഗ്രാമിംഗ് ഭാഷകളിലും വിഡ്ജറ്റുകൾ എഴുതാനുള്ള അവസരം നൽകുന്നു.[10] വിഡ്ജറ്റുകളിൽ കാണിക്കേണ്ട വിവരങ്ങൾക്കനുസരിച്ച് അവയുടെ വലിപ്പം വ്യത്യാസപ്പെടുന്നതായിരിക്കും. മറ്റു വിഡ്ജറ്റുകളെയും പിന്തുണക്കാൻ പ്ലാസ്മക്ക് കഴിയും. പാരമ്പര്യത്തിന്റെ പേരിൽ കെഡിഇ 3ൽ ഉപയോഗിച്ചിരുന്ന സൂപ്പർകാരംബ വിഡ്ജറ്റ് യന്ത്രത്തിനും പ്ലാസ്മ പിന്തുണ നൽകുന്നുണ്ട്. പിന്തുണയുള്ള വിഡ്ജറ്റുകൾപ്ലാസ്മ പിന്തുണക്കുന്ന വിഡ്ജറ്റുകളുടെ പട്ടികയാണിത്. എന്നാൽ ഈ വിഡ്ജറ്റുകളെയെല്ലാം സ്വതേ എല്ലാ വിതരണങ്ങളും പിന്തുണക്കണമെന്നില്ല. ചിലതിനെല്ലാം മറ്റു പാക്കേജുകളും ചിലതിന് പ്ലാസ്മയുടെ വിവിധ രൂപങ്ങളും ആവശ്യമായി വരും.
സ്വതേ പണിയിടമായവപ്ലാസ്മ സ്വതേ പണിയിട പരിസ്ഥിതിയായി ഉപയോഗിക്കുന്ന വിതരണങ്ങൾ.
ചിത്ര-ചലച്ചിത്ര ശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia