നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശദൗത്യമാണ് കെപ്ളർ ദൗത്യം എന്ന പേരിലറിയപ്പെടുന്നത്.[4]2009മാർച്ച് 6-ആം തീയതിയാണ് (10:49 p.m. EST, മാർച്ച് 7 03:49:57 UTC) ദൂരദർശിനിയെ വഹിക്കുന്ന ഡെൽറ്റ-2 റോക്കറ്റ് ഫ്ലോറിഡയിലെ കേപ്പ് കനാവറാൽ എയർഫോർസ് സ്റ്റേഷനിൽനിന്നും നാസ വിക്ഷേപിച്ചത്. [5] ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻസ് കെപ്ലറുടെ സ്മരണക്കായാണ് ഈ ദൗത്യത്തിന് കെപ്ലറുടെ പേര് നൽകിയിരിക്കുന്നത്.[6]
ഇതുവരെയായി 2326 ഗ്രഹസമാനവസ്തുക്കളെ (അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഇവയെ ഗ്രഹങ്ങളായി അംഗീകരിക്കുകയുള്ളു.) കെപ്ലർ ദൂരദർശിനി കണ്ടെത്തിയിട്ടുണ്ട്.[7][8] ഇതിൽ 207 എണ്ണം ഭൂസമാനഗ്രഹങ്ങളും (വലിപ്പത്തിൽ) 680 എണ്ണം അതിഭൂഗ്രഹങ്ങളും 1181 എണ്ണം നെപ്ട്യൂൺ സമാനഗ്രഹങ്ങളും 203എണ്ണം വ്യാഴസമാനഗ്രഹങ്ങളും 55എണ്ണം അതിവ്യാഴഗ്രഹങ്ങളുമാണ്. 48 ഗ്രഹങ്ങളെങ്കിലും ജീവസാധ്യതാ മേഖലയിൽ സ്ഥിതിചെയ്യുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കെപ്ലർ 20[9][10][11] എന്ന സൂര്യസമാന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന കെപ്ലർ 20e[12], കെപ്ലർ 20f[13] എന്നിവക്ക് ഭൂസമാനഗ്രഹങ്ങളായി അംഗീകാരം കിട്ടി.
↑Aperture of 0.95 m yields a light-gathering area of Pi×(0.95/2)2 = 0.708 m2; the 42 CCDs each sized 0.050m × 0.025m yields a total sensor area of 0.0525 m2: [1]