തായ്ലൻഡിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം ( തായ് : อุทยานแห่งชาติ แก่ง กระจาน ). [1] തനിൻന്താരൈ നേച്ചർ റിസർവിനോടു ചേർന്ന് ബർമ്മയുടെ അതിർത്തിയിലാണ് ഈ ദേശീയോദ്യാനം. ടൂറിസ്റ്റ് ടൗണായ ഹുയ ഹിന് സ്വന്തമാണ് ഈ പാർക്ക്.
ഭൂമിശാസ്ത്രം
നോങ് യാ പ്ലോങ്, കെയ്ംഗ് ക്രാച്ചൻ, ഫെറ്റ്ചാബുരി പ്രവിശ്യയിലെ താൻ യാങ് , പ്രചുപ് ഖിരി ഖാൻ പ്രവിശ്യയിലെ ഹുവാ ഹിൻ എന്നീ ജില്ലകളുടെ ഭാഗമാണ് ഈ പാർക്ക്. ടെനെസെരിം പർവ്വത മലനിരകളുടെ കിഴക്ക് ചരിവുകളിൽ പ്രധാനമായും മഴക്കാടുകൾ കാണപ്പെുടുന്നു. ഈ പാർക്കിലെ ഏറ്റവും ഉയർന്ന ഭാഗം 1,513 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായ്ലന്റും മ്യാൻമറും കൂടിചേരുന്ന ഭാഗമാണ് . സമുദ്രനിരപ്പിൽ നിന്നും 1,207 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി കാവോ പനേൺ ടൂങ് ആണ്. .[1] രണ്ട് പ്രധാന പുഴകളായ പ്രൻബുരി നദിയും , ഫെച്ചാബുരി നദിയും പാർക്ക് പ്രദേശത്ത് നിന്നുത്ഭവിക്കുന്നു. പാർക്കിന്റെ കിഴക്കെ അതിർത്തിയിൽ കെയ്ംഗ് ക്രാച്ചൻ ഡാം തടയുന്നതാണ് ഈ പ്രദേശം . 46.5 ചതുരശ്ര കിലോമീറ്റർ ഉള്ള തടാകത്തിൽ അണക്കെട്ട് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.
ചരിത്രം
1981 ജൂൺ 12 ന് തായ്ലാന്റിലെ 28-ാമത്തെ ദേശീയ ഉദ്യാനമായിട്ടാണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ 2,478 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം 1984 ഡിസംബറിൽ വിപുലീകരിച്ചു. ഇത് ഫെച്ചാബുരി, പ്രാചാപ് ഖിരി ഖാൻ പ്രവിശ്യകൾ തമ്മിലുള്ള അതിർത്തി പ്രദേശം ഉൾക്കൊള്ളുന്നു.
ഏഷ്യൻ ഹെറിറ്റേജ് പാർക്കുകളുടെ പട്ടികയിൽ ഈ പാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. 2011 മുതൽ, തായ്ലാൻറ് യുനെസ്കോ ലോക പൈതൃക സ്ഥലമായി കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. തായ്ലൻഡിന്റെ അവകാശവാദത്തിൽ ഉൾപ്പെട്ട ഭൂമിയുടെ മൂന്നിലൊന്ന് - ഏകദേശം 1,000 കി.മീറ്റർ - മ്യാൻമറിന്റെ തനിൻന്താരൈ പ്രദേശത്തിന്റെ ഭാഗമാണ്. തായ്ലന്റിൽ നിന്നുള്ള അവകാശവാദത്തെ മ്യാൻമർ എതിർക്കുന്നു. [2]
കാട്ടാനകളെ കൊല്ലുന്നത് പാർക്കിൽ ഒരു വലിയ പ്രശ്നമാണ്. [3] ചില പാർക്ക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ആനകളുടെ വ്യാപാരത്തിൽ പങ്കെടുക്കുന്നുണ്ട്. [4]
ദേശീയോദ്യാനത്തിന്റെ നിലവാരം പുലർത്തുന്നുണ്ടെങ്കിലും കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനകത്ത് സ്വകാര്യ തോട്ടങ്ങൾ ഉണ്ട്. ഇവയിൽ ചിലത് ഇലക്ട്രിക് ഫെൻസുകളാൽ ചുറ്റപ്പെട്ടവയാണ്. ഇത് 2013 ജൂണിൽ ഒരു ആനക്കുട്ടിയ്ക്ക് ഷോക്കേൽക്കുന്നതിന് കാരണമായി തീർന്നു.[5]
സസ്യജന്തു ജാലം
ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോ-ഉഷ്ണമേഖലാ പ്രദേശങ്ങളിലും ബ്രോഡ് ലീഫ് മരങ്ങളും, പാം വൃക്ഷങ്ങളും ഉൾപ്പെടുന്ന ഉഷ്ണമേഖല സസ്യങ്ങളുടെ ഒരു വലിയ ജൈവ വൈവിധ്യം വനങ്ങളിൽ കാണപ്പെടുന്നു. 57 ലധികം ഇനം സസ്തനികളും 400 ലധികം ഇനം പക്ഷികളും പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്.
ചിത്രശാല
കാട്ടു പഴങ്ങൾ
കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന കാട്ടുപഴങ്ങൾ .[6]
ഇതും കാണുക
അവലംബം
ബാഹ്യ ലിങ്കുകൾ