കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം
ഈജിപ്തിലെ പൊതുമേഖലാ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം. ഈജിപ്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. കെയ്റോ നഗരത്തിൻറെ വടക്ക്-കിഴക്കായി നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് 15 കിലോ മീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ആഫ്രിക്കയിലെ തിരക്കേറിയ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം. ചരിത്രംരണ്ടാം ലോകമഹായുദ്ധസമയത്ത്, അമേരിക്കൻ വ്യോമസേന സഖ്യകക്ഷി സേനക്ക് വേണ്ടി ബെൻ ഫീൽഡ് വ്യോമത്താവളം നിർമ്മിക്കുകയുണ്ടായി[5]. 5 കിലോമീറ്റർ (3.1 മൈൽ) അകലെ നിലവിലുണ്ടായിരുന്ന അൽമാസ വിമാനത്താവളം ഏറ്റെടുക്കുന്നതിനു പകരമാണ് ഈ താവളം നിർമ്മിച്ചത്. അമേരിക്കൻ വ്യോമസേന ഘടകമായിരുന്ന എയർപോർട്ട് ട്രാൻസ്‌പോർട് കമാൻഡ് യൂണിറ്റിന്റെ പ്രധാന യാത്ര-ചരക്ക് മാർഗ്ഗം ആയിരുന്നു ബെൻ ഫീൽഡ് വ്യോമത്താവളം. ഇത് വഴി പ്രധാനമായും ബെംഗാസി, അൾജീയേർസ്, ഡാകാർ എന്നിവടങ്ങളിലോട്ട് വ്യോമഗതാഗതം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ അമേരിക്കൻ സൈന്യം താവളം വിട്ടപ്പോൾ, സിവിൽ ഏവിയേഷൻ അതോറിറ്റി ഈ സൗകര്യം ഏറ്റെടുത്ത് അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിനായി ഉപയോഗിക്കാൻ തുടങ്ങി. 1963-ൽ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളം പഴയ ഹെലിയോപോളിസ് വിമാനത്താവളത്തെ മാറ്റിസ്ഥാപിച്ചു, അത് കെയ്‌റോയുടെ കിഴക്ക് ഹൈക്ക്-സ്റ്റെപ്പ് ഏരിയയിൽ സ്ഥിതി ചെയ്തിരുന്നു. കെയ്‌റോ എയർപോർട്ട് കമ്പനി, ഈജിപ്ഷ്യൻ എയർപോർട്ട് കമ്പനി, നാഷണൽ എയർ നാവിഗേഷൻ സർവീസസ്, ഏവിയേഷൻ ഇൻഫർമേഷൻ ടെക്നോളജി, കെയ്‌റോ എയർപോർട്ട് അതോറിറ്റി എന്നിവ നിയന്ത്രിക്കുന്ന ഈജിപ്ഷ്യൻ ഹോൾഡിംഗ് കമ്പനി ഫോർ എയർപോർട്ടുകൾ, എയർ നാവിഗേഷൻ എന്നിവയാണ് വിമാനത്താവളം നിയന്ത്രിക്കുന്നത്. 2004 ൽ, എട്ടുവർഷത്തേക്ക് വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള മാനേജ്മെൻറ് കരാർ ഫ്രാപോർട്ട് എജി നേടി, ഒരു വർഷത്തെ ഇൻക്രിമെന്റിൽ രണ്ടുതവണ കരാർ നീട്ടാനുള്ള ഓപ്ഷനുകൾ. എസിഇ മോഹറം ബഖൂമാണ് സ്ട്രക്ചറൽ ഡിസൈനറും നിർമ്മാണ മേൽനോട്ട സ്ഥാപനവും. ടെർമിനലുകൾഒന്നാം ടെർമിനൽസ്വകാര്യവും വാണിജ്യേതരവുമായ എയർക്രാഫ്റ്റ് സേവനങ്ങളും ഈ ടെർമിനലിൽ ലഭ്യമാണ്. ഒന്നാം ടെർമിനൽ ഓൾഡ് എയർപോർട്ട് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വിവിധ മദ്ധ്യ-കിഴക്കൻ എയർലൈനുകളും ഈ ടെർമിനൽ ഉപയോഗിക്കുന്നു. ആകെ മൊത്തം 12 ഗേറ്റുകളാണ് ഇവിടെയുള്ളത്. രണ്ടാം ടെർമിനൽ1986-ലാണ് ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള എയർലൈനുകളാണ് ഇവിടെ വരുന്നത്. References
|
Portal di Ensiklopedia Dunia