കെയ്റോ യൂണിവേഴ്‌സിറ്റി
![]() ![]() കെയ്റോ യൂണിവേഴ്‌സിറ്റി (Cairo University Egyptian Arabic: جامعة القاهرة Gām‘et El Qāhira, ഈജിപ്ഷ്യൻ യൂണിവേഴ്‌സിറ്റി എന്ന് 1908 മുതൽ 1940 വരേയും കിങ്ങ് ഫൗദ് I യൂണിവേഴ്‌സിറ്റി എന്ന് 1940 മുതൽ 1952 വരെയും അറിയപ്പെട്ടിരുന്നു) ഈജിപ്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയാണ്. ഇതിന്റെ പ്രധാന കാമ്പസ് ഗിസയിൽ നൈൽ നദീതീരത്തായി സ്ഥിതിചെയുന്നു. 1908 ഡിസംബർ 28-നാണ് ഈജിപ്ഷ്യൻ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്[1] ആദ്യകാലത്ത് കെയ്റോയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന യൂണിവേഴ്‌സിറ്റി 1929 ഒക്റ്റോബറിൽ ആണ് ഇന്ന് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്. അൽ അസർ യൂണിവേഴ്‌സിറ്റി കഴിഞ്ഞാൽ ഈജിപ്തിലെ ഏറ്റവും പഴക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമാണിത്. ആദ്യം സ്വകാര്യസ്ഥാപനമായി തുടങ്ങിയെങ്കിലും 1925-ൽ കിങ്ങ് ഫൗദ് I -ന്റെ കീഴിൽ സർക്കാർ സ്ഥാപനമായി[2]1940-ൽ രാജാവിന്റെ മരണശേഷം കിങ്ങ് ഫൗദ് I യൂണിവേഴ്‌സിറ്റി എന്നും 1952-ലെ വിപ്ലവത്തിനുശേഷം കെയ്റോ യൂണിവേഴ്‌സിറ്റി എന്നും അറിയപ്പെടുന്നു.[1] ഇന്ന് ഇവിടെ 155,000 വിദ്യാർഥികൾ 22 വിഷയങ്ങളിൽ പഠനം നടത്തുന്നു.[3] മൂന്ന് നോബൽ സമ്മാന ജേതാക്കളെ സംഭാവന ചെയ്ത ഈ യൂണിവേഴ്‌സിറ്റി ലോകത്തെലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള 50 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്. നോബൽ സമ്മാന ജേതാക്കളായ പൂർവ്വവിദ്യാർഥികൾ
അവലംബം
|
Portal di Ensiklopedia Dunia