കെൻറിങ്ങ് ദേശീയോദ്യാനം
കെൻറിങ്ങ് ദേശീയോദ്യാനം തായ്‍വാനിലെ ഹെങ്‍ചുൻ ഉപദ്വീപിൽ പിങ്ടങ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം തായ്‍വാനിലെ ഹെങ്‍ചുൻ, ചെച്ചെങ്ങ്, മൻഷൌ ടൌൺഷിപ്പുകളെ ഉൾക്കൊള്ളുന്നു. 1984 ജനുവരി 1-ന് സ്ഥാപിതമായ ദേശീയോദ്യാനം, തായ്‍വാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും തെക്കുമാറിയതും ബാഷി ചാനൽ ഉൾപ്പെടെ തായ്‍വാൻ ദ്വീപിൻറെ തെക്കൻ മേഖല ഉൾപ്പെടുന്നതുമാണ്. തായ്‍വാൻ സർക്കാരിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എക്സിക്യൂട്ടീവ് യുവാൻറെ ഭരണ നിയന്ത്രണത്തിലുള്ള ഈ ഉദ്യാനം, ഇവിടുത്തെ ഉഷ്ണമേഖലാ കാലാവസ്ഥ, സൂര്യപ്രകാശം, സുന്ദരമായ മലനിരകൾ, ബീച്ച്, മാർച്ച്[1] മാസത്തിൽ നടക്കുന്ന സ്പ്രിംഗ് സ്ക്രീം റോക്ക് ബാൻഡ് ഫെസ്റ്റിവൽ എന്നിവയാൽ പ്രശസ്തമാണ്. 2016 ൽ തായ്‍വാനിൽ 5.84 ദശലക്ഷം സന്ദർശകരുമുണ്ട്. തായ്‍വാനിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഇവിടെ 2016 ൽ 5.84 ദശലക്ഷം സന്ദർശകരെത്തിയിരുന്നു.[2] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia