കേന്ദ്ര മൃഗശാലാ അതോറിറ്റി (ഇന്ത്യ)
ഇന്ത്യയിലെ മൃഗശാലകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് കേന്ദ്ര മൃഗശാലാ അതോറിറ്റി (Central Zoo Authority of India,CZA). വേൾഡ് അസ്സോസിയേഷൻ ഫോർ സൂസ് അന്റ് അക്ക്വേറിയവുമായി സംയോജിച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്ര മൃഗശാലാ അതോറിറ്റി സ്ഥാപിക്കപ്പെടുന്നതിനും മുൻപ് ഇന്ത്യയിലെ മൃഗശാലകളുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. മൃഗശാലകളിൽ സാധാരണമായിരുന്ന ജീവികളിലെ അന്തഃപ്രജനനത്തിൽ കുറവുവരുത്താൻ അല്ലെങ്കിൽ വിരാമമിടാൻ ഈ സംഘടമൂലം സാധ്യമായി. ഒരു ചെയർമാനും 10അംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും ചേരുന്നതാണ് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ ഘടന. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം കൂടാതെ ഇന്ത്യയിൽ ഒരു മൃഗശാലയ്ക്കും പ്രവർത്തിക്കാനാകില്ല. നിയമങ്ങൾ അനുസരിച്ചാണോ മൃഗശാലകൾ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുന്ന ചുമതല ഈ അതോറിറ്റിക്കാണ്. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ മൃഗശാലകളുടെ അംഗീകാരം റദ്ദാക്കാനോ അടച്ചുപൂട്ടാനോ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് അധികാരമുണ്ട്. 1992-ൽ സ്ഥാപിതമായതിനെ തുടർറന്ന് 347 മൃഗശാലകളെയാണ് കേന്ദ്ര മൃഗശാലാ അതോറിറ്റി പരിശോധിച്ചത്. ഇതിൽ 164 എണ്ണം അംഗീകരിക്ക പെടുകയും 183 എണ്ണം അംഗീകാരമില്ലാത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ 92 എണ്ണം അടച്ചുപൂട്ടുകയും , അവയിലെ മൃഗങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തു. മൃഗശാലകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്നതിലുപരി അവയുടെ പ്രവർത്തനം സുഗമമാക്കുക എന്നതാണ് കേന്ദ്ര മൃഗശാലാ അതോറിറ്റി യുടെ നയം. മൃഗസംരക്ഷണ/പരിപാലന മാനദണ്ഡങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുള്ള മൃഗശാലകൾക്ക് വേണ്ടുന്ന സഹായവും കേന്ദ്ര മൃഗശാലാ അതോറിറ്റി ചെയ്തുകൊടുക്കുന്നു. മൃഗശാലകൾക്കു വേണ്ടുന്ന സഹായം ചെയ്തുകൊടുക്കുക എന്ന പ്രഥമ ദൗത്യത്തെകൂടാതെ, മൃഗശാലകൽ തമ്മിലുള്ള മൃഗങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതും കേന്ദ്ര മൃഗശാലാ അതോറിറ്റിയാണ്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 1,2 എന്നിവയിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. ഇന്ത്യൻ മൃഗശാലകളിലെ ജീവികളെ വിദേശമൃഗശാലകളിലെ ജീവികളുമായി കൈമാറ്റം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതും ഈ അതോറിറ്റി തന്നെയാണ്. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ ധർമങ്ങൾമൃഗശാലകളുമായി സംബന്ധിച്ച നിരവധികാര്യങ്ങൾ നിർവഹിക്കുന്നത് കേന്ദ്ര മൃഗശാലാ അതോറിറ്റിയാണ്. അതോറിറ്റിയുടെ പ്രധാന ധർമ്മങ്ങൾ ഇവയാണ്.[1]
ഇതും കാണുകഅവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia