കേന്ദ്ര സർവകലാശാല, കേരളം
![]() 2009 ലെ പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഒരു കേന്ദ്ര സർവകലാശാലയാണ് കേന്ദ്ര സർവകലാശാല കേരളം. കാസർഗോഡ് നിന്നും 5 കിലോമീറ്റർ അകലയുള്ള നായന്മാർ മൂലയിലെ താൽകാലിക കാമ്പസ് കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചത്. [1] ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ, ജാർകണ്ഡ്, കർണാടക, കേരളം, ഒറീസ്സ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ കേന്ദ്രസർവകലാശാലകൾ സ്ഥാപിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് കേന്ദ്ര സർവകലാശാല ബിൽ 2009. സെൻട്രൽ യൂണിവേർസിറ്റി കോമൺ എൻട്രസ് ടെസ്റ്റ് (CUCET) വഴി റാങ്ക്പട്ടികയിൽ സ്ഥാനം പിടിച്ച ഒരാൾക്കു മാത്രമേ ഇവിടെ പഠനം നടത്തുവാൻ പറ്റുകയുള്ളൂ. 2013 നവംബർ മുതൽ സർവകലാശാല പെരിയ (കാസർകോഡ്) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. 2014 ജൂണിൽ സർവകലാശാല പ്രഥമ ബിരുദദാനം നടത്തി. 20 പി.ജി. കോഴ്സ്. വിവിധ വിഷയങ്ങളിൽ പി.എച്ച്ഡി. ചെയ്യാനുള്ള സൗകര്യം എന്നിവ സർവ്വകലാശാലയിലൂടെ ഇപ്പോൾ ലഭ്യമാണ്. [2] പെരിയയിൽ തേജ്വസിനി ഹിൽസ് എന്ന പേരിൽ വിവിധ ബ്ലോക്കുകളിലായി ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. ബി.എ. ഇന്റർനാഷണൽ റിലേഷനിൽ ബിരുദ കോഴ്സും ലഭ്യമാണ്. വിവിധ കോഴ്സുകൾഒരാൾക്ക് ഏതെങ്കിലും മൂന്നു കേന്ദ്ര സർവകലാശാലകൾക്ക് ഓപ്ഷൻ നല്കാം. റാങ്ക് പട്ടികയിലിടം നേടുന്നവരുടെ മാർക്കുകൾ പരിശോധിച്ച് അർഹമായ കോഴ്സുകളിൽ പ്രവേശനം നല്കുന്നതാണ്. ഓരോ യൂണിവേർസിറ്റികളിലായി മൂന്നു കോഴ്സുകൾക്ക് മുൻഗണനാ ക്രമത്തിൽ അപേക്ഷിക്കുകയും ചെയ്യാം. അതായത്, ഒരു വിദ്യാർഥിക്ക് മൂന്നു സർവകലാശാലയിലായി ഒമ്പത് കോഴ്സുകൾക്ക് അപേക്ഷിക്കാം എന്നു ചുരുക്കം. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും ഒ. ബി. സി. ക്കാർക്ക് 27 ശതമാനവും സംവരണമുണ്ട് എന്നതും ശ്രദ്ധേയമാണ്.[2] നിലവിൽ സർവ്വകലാശാലയിലുള്ള കോഴ്സുകളും അവയ്ക്കു വേണ്ട യോഗ്യതകളും താഴെ കൊടുക്കുന്നു.
ചിത്രശാല
എത്തിച്ചേരാനുള്ള വഴികാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ. അവലംബംപുറം കണ്ണിCentral University of Kerala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia