വൈദ്യുതി നിയമം 2003, വകുപ്പ് 50ഉം, 181ഉം അടിസ്ഥാനപ്പെടുത്തി കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ 2014 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുത്തിയ ചട്ടങ്ങളാണ് കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2014. [1]
വകുപ്പുകൾ
പതിനൊന്ന് അധ്യായങ്ങളിലായി 180 വകുപ്പുകളും, തുടർന്ന് 22 അനുബന്ധങ്ങളും,2 പട്ടികകളും ഉൾക്കൊള്ളുന്നതാണ് കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2014. വകുപ്പുകളുടെ നമ്പറും ചെറുവിവരണവും കൊടുത്തിരിക്കുന്നു.
അധ്യായം ഒന്ന് - പ്രാരംഭം
- 1. പേര്, ആർക്കെല്ലാം ബാധകം, എന്നുമുതൽ തുടങ്ങുന്നു എന്നിവ വിവരിക്കുന്നു.
- 2. സപ്ളെ കോഡ് 2014 ൽ ഉപയോഗിച്ചിട്ടുള്ള പദങ്ങളുടേയും പ്രയോഗങ്ങളുടേയും നിർവചനങ്ങൾ ഈ വകുപ്പിൽ കൊടുത്തിരിക്കുന്നു. "ആക്റ്റ്" മുതൽ "ഉപയോക്താവ്" വരെ എൺപത്തൊന്ന് നിർവചനങ്ങൾ.
- 3. സപ്ളെ കോഡ് 2014 ൽ കൊടുത്തിട്ടുള്ള പദങ്ങളുടേയും പ്രയോഗങ്ങളുടേയും വ്യാഖ്യാനങ്ങൾ ഈ വകുപ്പിൽ കൊടുത്തിരിക്കുന്നു.
അധ്യായം രണ്ട് - വിതരണ ശൃംഖല, സുരക്ഷയും മാനദണ്ഡങ്ങളും
- 4. വിതരണ ശൃംഖല ഉണ്ടാക്കാനും, നിലനിർത്താനും, വലുതാക്കാനുമുള്ള ലൈസൻസിയുടെ ചുമതല സംബന്ധിച്ച്.
- 5. വൈദ്യുതിയുടെ ആവൃത്തി സംബന്ധിച്ച്.
- 6. ലോടെൻഷൻ, ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വോൾട്ടേജുകളുടെ മാനദണ്ഡം സംബന്ധിച്ച്.
- 7. വിതരണ വോൾട്ടേജിന്റെ കൃത്യത നിലനിർത്താൻ ലൈസൻസിയുടെ ബാദ്ധ്യത സംബന്ധിച്ച്.
- 8. കണക്റ്റഡ് ലോഡ് അഥവാ കോൺട്രാക്റ്റ് ഡിമാന്റ് അനുസരിച്ച് സപ്ളെ വോൾട്ടേജ് തീരുമാനിക്കുന്നത് സംബന്ധിച്ച്.
- 9. കുറഞ്ഞ വോൾട്ടേജിൽ സപ്ളെ എടുത്താലുള്ള സർചാർജ്ജ് സംബന്ധിച്ച്.
- 10. കൂടിയ വോൾട്ടേജിൽ സപ്ളെ എടുത്താലുള്ള ഇളവുകൾ സംബന്ധിച്ച്.
- 11. പുതിയ ലോടെൻഷൻ കണക്ഷനുകളുടെ ലോഡ് പരിധി സംബന്ധിച്ച്.
- 12. പവർ ഇന്റൻസീവ് യൂണിറ്റുകൾക്കുള്ള സമർപ്പിത ഫീഡർ സംബന്ധിച്ച്.
- 13. ഉപഭോക്താവിന്റെ ആവശ്യപ്രകാരമുള്ള സമർപ്പിത ഫീഡർ സംബന്ധിച്ച്.
- 14. ത്രീഫെയ്സ് ഉപഭോക്താക്കൾ ലോഡ് ബാലൻസ് ചെയ്യേണ്ടതു സംബന്ധിച്ച്.
- 15. ഉപഭോക്താവിന്റെ വളപ്പിലെ വയറിംഗ് ചെയ്യേണ്ട രീതി സംബന്ധിച്ച്.
- 16. ലോടെൻഷൻ വ്യവസ്ഥയിൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച്.
- 17. ജലസേചനപമ്പുകളുടെ സ്ഥാപനം സംബന്ധിച്ച്.
- 18. ലൈസൻസിയുടെ സപ്ളെയുമായി ഉപഭോക്താവ് ജനറേറ്റർ സമാന്തരമായി പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച്.
- 19. മീറ്ററും മെയിൻസ്വിച്ചും മറ്റും ഘടിപ്പിക്കേണ്ട രീതി സംബന്ധിച്ച്.
- 20. ഉപഭോക്താവ് സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറുകളുടെ വെക്റ്റർ ഗ്രൂപ്പും കപ്പാസിറ്റിയും സംബന്ധിച്ച്.
- 21. മീറ്ററും അനുബന്ധ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉപഭോക്താവിന്റെ ഉത്തരവാദിത്തം സംബന്ധിച്ച്.
- 22. മീറ്ററും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുകയോ അനാവശ്യ കൈകടത്തൽ നടത്തുകയോ ചെയ്യുന്നത് സംബന്ധിച്ച്.
- 23. വിതരണവ്യവസ്ഥയിൽ ഹാർമോണിക്സ് കടത്തിവിടാതിരിക്കാൻ ഉപഭോക്താവിന്റെ കടമ സംബന്ധിച്ച്.
- 24. സർവ്വീസ് ലയിനും മീറ്ററും അനുബന്ധ ഉപകരണങ്ങളും ലൈസൻസിയുടെ സ്വത്ത് ആയിരിക്കുമെന്നതു സംബന്ധിച്ച്.
- 25. ലോഡ് ഷെഡ്ഡിങ്ങിനും പവർ കട്ടിനുമുള്ള അധികാരം സംബന്ധിച്ച്.
- 26. പ്രതിഷ്ഠാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച്.
അധ്യായം മൂന്ന് - വൈദ്യുതിവിതരണത്തിലെ പൊതുവ്യവസ്ഥകൾ
- 27. ആവശ്യപ്പെടുന്നവർക്ക് വൈദ്യുതി കൊടുക്കാനുള്ള ലൈസൻസിയുടെ ബാദ്ധ്യത സംബന്ധിച്ച്.
- 28. വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിലും കുടിലുകളിലും വൈദ്യുതി എത്തിക്കേണ്ടതു സംബന്ധിച്ച്.
- 29. സപ്ളെ കോഡ് 2014 പ്രകാരം വൈദ്യുതി വിതരണം ചെയ്യുന്നത് സംബന്ധിച്ച്.
- 30. ഉപഭോക്താക്കളുടെ തരംതിരിവും നിരക്കും സംബന്ധിച്ച്.
- 31. വൈദ്യുതി വിതരണത്തിനുള്ള ചെലവ് ഈടാക്കുന്നത് സംബന്ധിച്ച്.
- 32. വൈദ്യുതി കണക്ഷനുള്ള ചെലവ് ഈടാക്കുന്നത് സംബന്ധിച്ച്.
- 33. വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങളുടെയും ജോലികളുടെയും നിരക്ക് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുന്നതു സംബന്ധിച്ച്.
- 34. മീറ്റർ ലൈസൻസി വെക്കണമെന്നതു സംബന്ധിച്ച്.
- 35. വൈദ്യുതിവിതരണശൃംഗല വലുതാക്കുന്നതും മറ്റും ലൈസൻസിയുടെ ചെലവിൽ നടത്തുന്നതു സംബന്ധിച്ച്.
- 36. വൈദ്യുതിവിതരണശൃംഗല വലുതാക്കുന്നതും മറ്റും ഉപഭോക്താവിന്റെ ചെലവിൽ നടത്തുന്നതു സംബന്ധിച്ച്.
- 37. സർവീസ്ലയിനും മറ്റുമുള്ള ചെലവ് ഉപഭോക്താവ് വഹിക്കുന്നതു സംബന്ധിച്ച്.
- 38. വൈദ്യുതി കണക്ഷനുള്ള നടപടികൾ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച്.
- 39. നിരോധിക്കപ്പെട്ടിട്ടുള്ള സ്ഥാപനത്തിനൊ സ്ഥലത്തൊ വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
- 40. മുമ്പത്തെ ഉപഭോക്താവിന്റെ കുടിശ്ശിക ഈടാക്കുന്നതു സംബന്ധിച്ച്.
- 41. കുടിശ്ശികയുള്ള സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ തുടരുന്നതും, കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച്.
- 42. ഭാഗം ചെയ്യപ്പെട്ട സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
- 43. സ്ഥാപനം പൊളിച്ചുമാറ്റുമ്പോഴും പുനർനിർമ്മിക്കുമ്പോഴും വൈദ്യുതി കണക്ഷൻ സംബന്ധിച്ച്.
- 44. അപേക്ഷകന്റെ വ്യക്തിത്വം തെളിയിക്കാനുള്ള രേഖകൾ.
- 45. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ.
- 46. നിലവിലെ മേൽവിലാസം തെളിയിക്കാനുള്ള രേഖകൾ.
- 47. ലയിൻ വലിക്കാനും സബ്സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലമെടുക്കാനും തടസ്സങ്ങൾ മാറ്റിക്കിട്ടുന്നതിന്.
- 48. സംരക്ഷിതലോഡ് പദവി സംബന്ധിച്ച്.
- 49. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച്.
- 50. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾ തുടങ്ങിയവയുടെ കണക്റ്റഡ് ലോഡ് നിശ്ചയിക്കൽ.
- 51. പുതിയ കണക്ഷനുകളുടെയും ഡിസ്കണക്ഷൻ, റീകണക്ഷൻ, വൈദ്യുതി മോഷണം തുടങ്ങിയവയുടെ പ്രതിമാസ കണക്കുകൾ റെഗുലേറ്ററി കമ്മീഷന് നൽകുന്നതു സംബന്ധിച്ച്.
- 52. ഒരു സ്ഥാപനത്തിന് ഒരേ വോൾട്ടേജിലുള്ള കണക്ഷൻ ഒരിടത്ത് മാത്രം നൽകിയാൽ മതി എന്നുള്ളത്.
- 53 ഹൈ വോൾട്ടേജ്, എക്സ്ട്രാ ഹൈ വോൾട്ടേജ് കണക്ഷനുകൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടരുടെ അനുമതി സംബന്ധിച്ച്.
- 54. സർവീസ് വയർ, മീറ്റർ തുടങ്ങിയവ സ്ഥാപിക്കാൻ ഉപഭോക്താവ് സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച്.
- 55. വൈദ്യുതിയുടെ പുനർവില്പന സംബന്ധിച്ച്.
- 56. ബഹുനിലക്കെട്ടിടങ്ങൾ, കോളണികൾ, വാണിജ്യ വ്യവസായ സമുച്ചയങ്ങൾ തുടങ്ങിയവയുടെ ഒറ്റ കണക്ഷനും വൈദ്യുതി ചാർജ്ജ് പങ്കുവെക്കലും
- 57. ഫ്രാഞ്ചൈസികൾ മുഖാന്തരമുള്ള വൈദ്യുതി വിതരണം.
- 58. വൈദ്യുതി കണക്ഷനുള്ള അപേക്ഷ പിൻ വലിക്കൽ.
- 59. ഉപഭോക്താവ് വൈദ്യുതി കണക്ഷൻ എടുക്കാൻ താമസിച്ചാൽ.
- 60. തന്റേതല്ലാത്ത കാരണത്താൽ ഉപഭോക്താവിന് വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയാതിരുന്നാൽ.
- 61. ഊർജ്ജസംരക്ഷണത്തിനുള്ള ഉപഭോക്താവിന്റെ ബാദ്ധ്യത.
- 62. പദ്ധതിനിർവഹണത്തിനുള്ള മാനദണ്ഡങ്ങൾ.
- 63. നിർവഹണമാനദണ്ഡങ്ങളുടെ സമയപരിധിയിൽനിന്നുള്ള ഒഴിവുകൾ
- 64. പ്രതിഷ്ഠാപനങ്ങളുടെ നീട്ടലും, മാറ്റലും,പുതുക്കലും സംബന്ധിച്ച്.
- 65. ഉപഭോക്താവിന്റെ വളപ്പിലെ വൈദ്യുതി അപകടങ്ങൾ സംബന്ധിച്ച്.
- 66. ഉപഭോക്താവിന്റെ വളപ്പിൽ ലൈസൻസിയുടെ പ്രതിഷ്ഠാപനങ്ങൾക്ക് കേടുവന്നാൽ.
അധ്യായം നാല് - മീറ്ററിനും വൈദ്യുതിചാർജ്ജിനുമുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്
- 67. വൈദ്യുതി കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്
- 68. മീറ്ററിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റും മീറ്റർ വാടകയും
- 69. സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുന്നത് സംബന്ധിച്ച്.
- 70. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടവാക്കുന്നത് സംബന്ധിച്ച്.
- 71. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കൊടുക്കുന്നത് സംബന്ധിച്ച്.
- 72. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശ കൊടുക്കുന്നത് സംബന്ധിച്ച്.
- 73. സെക്യൂരിറ്റി ഡെപ്പോസിറ്റ് പുനരവലോകനം ചെയ്യുന്നത് സംബന്ധിച്ച്.
- 74. സെക്യൂരിറ്റി ഡെപ്പോസിറ്റ് ബില്ലിൽ കാണിക്കുന്നത് സംബന്ധിച്ച്.
അധ്യായം അഞ്ച് - സമ്പ്രദായങ്ങളും നടപടിക്രമങ്ങളും
- 75. പുതിയ കണക്ഷന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്.
- 76. കണക്ഷനുള്ള അപേക്ഷ കൈകാര്യം ചെയ്യൽ.
- 77. അപേക്ഷന്റെ വളപ്പ് ലൈസൻസി പരിശോധിക്കുന്നത് സംബന്ധിച്ച്.
- 78. പരിശോധനയിൽ കണ്ട ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ച്.
- 79. ന്യൂനതകൾ പരിഹരിച്ച ശേഷമുള്ള പുനപരിശോധന.
- 80. പരിശോധനാറിപ്പോർട്ടിന്മേലുള്ള പരാതിപരിഹാരം.
- 81. ലോഡ് അനുമതിയും ഡിമാന്റ് നോട്ട് നൽകലും.
- 82. ഡിമാന്റ് നോട്ട് തയ്യാറാക്കുന്ന രീതി.
- 83. ഡിമാന്റ് നോട്ട് പ്രകാരമുള്ള പണമടക്കൽ.
- 84. കണക്ഷൻ നൽകാൻ ലൈസൻസിക്കുള്ള ബാദ്ധ്യത.
- 85. പുതിയ കണക്ഷനുള്ള സമയക്രമം.
- 86. സമയക്രമം പാലിക്കാതിരുന്നാൽ.
- 87. അപേക്ഷകരുടെ മുൻഗണനാക്രമം.
- 88. താൽകാലിക കണക്ഷനുള്ള നടപടിക്രമം.
- 89. കാർഷികാവശ്യത്തിനുള്ള സീസണൽ കണക്ഷൻ.
- 90. നിലവിലെ കണക്ഷനിലെ പേര്, താരിഫ്, ലോഡ് മാറ്റത്തിനുള്ള ഫോറങ്ങൾ.
- 91. കണക്ഷൻ മറ്റൊരു പേരിലേക്ക് മാറ്റാനുള്ള നടപടികൾ.
- 92. ഉടമസ്ഥാവകാശം മാറ്റുമ്പോൾ ലോഡ് മാറ്റം പരിശോധിക്കുന്നത്.
- 93. കണക്ഷന്റെ തരം മാറ്റുന്നതിനുള്ള നടപടികൾ.
- 94. മീറ്റർ സ്ഥാനം മാറ്റുന്നതിനുള്ള നടപടികൾ.
- 95. നിലവിലെ ലൈൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ.
- 96. ഉപയോഗത്തിലില്ലാത്ത ലൈനുകൾ അഴിച്ചുമാറ്റുന്നതിന്.
- 97. ഉപഭോക്താക്കളുടെ തരംതിരിവിന് ലൈസൻസിക്കുള്ള സ്വയസിദ്ധമായ അധികാരം.
- 98. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള തരംതിരിവ്.
- 99. കണക്റ്റഡ് ലോഡ്/കോണ്ട്രാക്റ്റ് ഡിമാന്റ് കൂട്ടുന്നതിന്.
- 100. കണക്റ്റഡ് ലോഡ്/കോണ്ട്രാക്റ്റ് ഡിമാന്റ് കുറക്കുന്നതിന്.
- 101. കോണ്ട്രാക്റ്റ് ഡിമാന്റിന്റെ വാർഷിക പുനരവലോകനം.
- 102. വഴിവിളക്കുകൾക്കുള്ള കണക്ഷൻ.
- 103. ലൈസൻസിയുമായി ഉപഭോക്താവിന്റെ കരാർ.
അദ്ധ്യായം ആറ് - മീറ്ററിങ്ങ്
- 104. മീറ്ററിന്റെ ആവശ്യകത.
- 105. മീറ്റർ വാങ്ങിവെക്കാനുള്ള ഉപഭോക്താവിന്റെ അവകാശം.
- 106. സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് മീറ്റർ മാറ്റാനുള്ള ലൈസൻസിയുടെ അധികാരം.
- 107. മീറ്ററുകൾ കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെ സുവ്യക്തനിർദ്ദേശം അനുസരിച്ചായിരിക്കണം.
- 108. സമർപ്പിത ഫീഡറുകൾ ഉള്ള ഹൈവോൾട്ടേജ്/ എക്സ്ട്രാ ഹൈവോൾട്ടേജ് ഉപഭോക്താക്കളുടെ മീറ്ററിങ് ക്രമീകരണം.
- 109. മീറ്ററുകളും സർകീട്ട് ബ്രേക്കറുകളും സ്ഥാപിക്കുന്ന രീതി സംബന്ധിച്ച്.
- 110. മീറ്റർ റീഡിങ്ങ് എടുക്കുന്നതു സംബന്ധിച്ച്.
- 111. മീറ്റർ റീഡിങ്ങ് എടുക്കാൻ സൗകര്യം ഒരുക്കാതിരുന്നാൽ.
- 112. സവിശേഷമായ മീറ്റർ റീഡിങ്ങ്.
- 113. മീറ്റർ ടെസ്റ്റ് ചെയ്യുന്നതിന്.
- 114. പൊതുപ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ മീറ്ററിന്റെ ടെസ്റ്റിങ്ങ്.
- 115. മീറ്റർ ടെസ്റ്റിങ്ങിന്റെ നടപടിക്രമം.
- 116. കേടുവന്ന മീറ്റർ മാറ്റിവക്കൽ.
- 117. കേടായ മീറ്റർ മാറ്റാനുള്ള ചെലവ്.
- 118. കേടുവരുത്തിയ മീറ്റർ മാറ്റൽ.
- 119. നഷ്ടപ്പെട്ട മീറ്റർ പുനസ്ഥാപിക്കൽ.
- 120. മീറ്റർ കേടായ വിവരം ലൈസൻസിയെ അറിയിക്കൽ ഉപഭോക്താവിന്റെ ഉത്തരവാദിത്തം.
- 121. മീറ്ററിങ്ങിൽ പുതിയ സങ്കേതികവിദ്യ ഉപയോഗിക്കൽ.
അദ്ധ്യായം ഏഴ് - ബില്ലിങ്ങും പണമടക്കലും
- 122. ബില്ലിങ് സംബന്ധമായ പൊതുവ്യവസ്ഥകൾ.
- 123. ബില്ലിൽ കാണിക്കേണ്ട വിവരങ്ങൾ.
- 124. മീറ്റർ റീഡിങ്ങ് കിട്ടാത്തപ്പോൾ ബിൽ ചെയ്യുന്ന രീതി.
- 125. കേടായ/നശിപ്പിച്ച മീറ്ററിന്റെ കാര്യത്തിൽ ബിൽ ചെയ്യുന്ന രീതി.
- 126. നഷ്ടപ്പെട്ട മീറ്ററിന്റെ കാര്യത്തിൽ ബിൽ ചെയ്യുന്ന രീതി.
- 127. ഉടമസ്ഥാവകാശം മാറുമ്പോഴും താമസം മാറുമ്പോഴും സവിശേഷറീഡിങ്ങ് എടുത്ത് ബിൽ ചെയ്യുന്ന രീതി.
- 128. ഉപഭോക്താവ് സ്വയം നിർണ്ണയിച്ച് ബില്ലടക്കൽ.
- 129. മുൻകൂർ പണമടക്കൽ.
- 130. തർക്കമുള്ള ബില്ലുകൾ.
- 131. പണമടക്കലും വൈകുന്നതിന് പിഴപ്പലിശ ഈടാക്കലും.
- 132. പണമടക്കുന്നതിന് രശീതി നൽകൽ.
- 133. ബിൽതുക ഏതെല്ലാം ഇനത്തിൽ വകയിരുത്തണമെന്ന്.
- 134. ബില്ലിൽ കുറവ്/ കൂടുതൽ വന്നാൽ.
- 135. തവണകളായി പണമടക്കലും, മുൻകൂറായി അടക്കുന്നതിന് പ്രോൽസാഹനം നൽകലും.
- 136. കുടിശ്ശിക പിരിക്കലും അതിന്റെ പരിധിയും.
- 137. പണമടവ് രീതി.
അദ്ധ്യായം എട്ട് - ഡിസ്കണക്ഷൻ, ഡിസ്മാന്റ്ലിങ്ങ്, റീകണക്ഷൻ
- 138. ഡിസ്കണക്ഷൻ ചെയ്യാനുള്ള കാരണങ്ങൾ.
- 139. ഡിസ്കണക്ഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ.
- 140. ഉപഭോക്താവിന്റെ ആവശ്യപ്രകാരം വൈദ്യുതിവിഛേദിക്കൽ.
- 141. വൈദ്യുതി വിഛേദിക്കപ്പെട്ട കാലയളവിലെ ചാർജ്ജുകൾ.
- 142. അനധികൃത റീകണക്ഷൻ.
- 143. വൈദ്യുതികണക്ഷനുള്ള കരാർ അവസാനിപ്പിക്കുന്നത്.
- 144. വൈദ്യുതികണക്ഷൻ ഒഴിവാക്കാനുള്ള കാരണങ്ങൾ.
- 145. ഉപഭോക്താവിന്റെ ആവശ്യാർത്ഥം വൈദ്യുതികണക്ഷൻ ഒഴിവാക്കൽ.
- 146. നിയമപരമായ താമസക്കാരന് വൈദ്യുതിബന്ധം തുടരാനുള്ള അവകാശം.
- 147. റീ കണക്ഷൻ.
അദ്ധ്യായം ഒമ്പത് - മോഷണം, അനധികൃത ഉപയോഗം, മറ്റ് ക്രമക്കേടുകളും
- 148. മോഷണത്തിനും, അനധികൃത ഉപയോഗത്തിനും, ക്രമക്കേടുകൾക്കും എതിരായ നടപടിക്രമങ്ങൾ.
- 149. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126,135 പ്രകാരം പരിശോധന നടത്താനും, മോഷണത്തിനും അനധികൃത ഉപയോഗത്തിനും മറ്റ് ക്രമക്കേടുകൾക്കുമെതിരെ നടപടിയെടുക്കാനുള്ള അധികാരം.
- 150. ഉപഭോക്താവിന്റെ വളപ്പും വൈദ്യുത ഉപകരണങ്ങളും പരിശോധന നടത്തുന്നത് സംബന്ധിച്ച്.
- 151. മഹസ്സർ തയ്യാറാക്കൽ.
- 152. പരിശോധനയിൽ ലൈസൻസിയുടെ ഭാഗത്തുനിന്ന് ക്രമരാഹിത്യം കണ്ടാൽ.
- 153. അനധികൃത ലോഡ് നിർണ്ണയിക്കലും ക്രമപ്പെടുത്തലും.
- 154. അനധികൃത വിപുലീകരണം.
- 155. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126 പ്രകാരമുള്ള സോപാധിക നിർണ്ണയം.
- 156. ഉപഭോക്താവിനെ/ അധികാരപ്പെടുത്തിയ പ്രതിനിധിയെ കേൾക്കൽ.
- 157. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 126 പ്രകാരമുള്ള അന്തിമ ഉത്തരവ്.
- 158. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 127 പ്രകാരമുള്ള അപ്പീൽ.
- 159. വൈദ്യുതിമോഷണത്തിനുള്ള വ്യവഹാരം.
- 160. വൈദ്യുതിമോഷണം കണ്ടാൽ വൈദ്യുതി വിഛേദിക്കുന്നത്.
- 161. വൈദ്യുതിമോഷണം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്.
- 162. സംശയാസ്പദമായ മോഷണത്തിന്റെ കാര്യത്തിലെ നടപടി.
- 163. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 152 പ്രകാരമുള്ള കോമ്പൗണ്ടിങ്ങ്.
- 164. മീറ്റർ കേടുവരുത്തിയത് സ്വയം വെളിപ്പെടുത്തൽ.
അധ്യായം പത്ത് - സപ്ളെ കോഡിന്റെ പുനരവലോകനവും കൂട്ടിച്ചേർക്കലും
- 165. സപ്ളെ കോഡ് ഭേദഗതി വരുത്താനുള്ള റെഗുലേറ്ററി കമ്മീഷന്റെ അധികാരം.
- 166. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ ഘടന.
- 167. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ മീറ്റിങ്ങുകളും കോറവും.
- 168. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ കാര്യനിർവഹണത്തിന്റെ ചട്ടങ്ങൾ.
- 169. ഇലക്ട്രിസിറ്റി സപ്ളെ കോഡ് പുനരവലോകനസമിതിയുടെ പ്രവർത്തികൾ.
- 170. സപ്ളെ കോഡ് പുനരവലോകനത്തിന്റെ നടപടിക്രമങ്ങൾ.
- 171. സപ്ളെ കോഡ് ഭേദഗതിയുടെ നടപടിക്രമങ്ങൾ.
അദ്ധ്യായം പതിനൊന്ന് - പൊതുവ്യവസ്ഥകൾ
- 172. പരിശോധനക്കും, മീറ്റർ റീഡിങ്ങിനും ടെസ്റ്റിങ്ങിനും മറ്റും ഉപഭോക്താവിന്റെ വളപ്പിൽ പ്രവേശിക്കാൻ ലൈസൻസിക്കുള്ള അധികാരം.
- 173. പരിശോധനാസംബന്ധമായ പൊതുവ്യവസ്ഥകൾ.
- 174. ഉപഭോക്താവിനുള്ള അറിയിപ്പ്.
- 175. അറിയിപ്പ് കൊടുക്കൽ.
- 176. ലൈസൻസി പൊതുവിവരങ്ങൾ പരസ്യപ്പെടുത്തലും വെബ് സൈറ്റ് നിലനിർത്തലും സംബന്ധിച്ച്.
- 177. ലോക്കൽ അഥോറിറ്റി, പഞ്ചായത്ത് സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവ വൈദ്യുതിവിതരണം നടത്തുന്നത്.
- 178. കേരള ഇലക്ട്രിസിറ്റി സപ്ളെ കോഡ് 2005 ഉം, കേരള ഇലക്ട്രിസിറ്റി റെഗുലേഷൻ 2005 ഉം പിൻവലിക്കൽ.
- 179. സപ്ളെ കോഡിലെ വകുപ്പുകൾക്കിളവും ബുദ്ധിമുട്ടുകൾക്ക് പരിഹാരവും ചെയ്യാൻ റെഗുലേറ്ററി കമ്മീഷനുള്ള അധികാരം.
- 180. സപ്ളെ കോഡിലെ പട്ടികകളും അനുബന്ധങ്ങളും പുതുക്കാൻ റെഗുലേറ്ററി കമ്മീഷനുള്ള അധികാരം.
അനുബന്ധങ്ങൾ
- 1. പരിശോധന/ പൂർത്തീകരണ റിപ്പോർട്ട് - മാതൃകാഫോറം.
- 2. കണക്ഷൻ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫോറം.
- 3. സെക്യൂരിറ്റി നിക്ഷേപം കണക്കാക്കുന്ന രീതി.
- 4. എൽ ടി കണക്ഷനുള്ള മാതൃകാ അപേക്ഷാഫോറം.
- 5. എച്ച് ടി/ ഇ എച്ച് ടി കണക്ഷനുള്ള മാതൃകാ അപേക്ഷാഫോറം.
- 6. മാതൃകാ പരിശോധനാ റിപ്പോർട്ട് - ലൈസൻസി തയ്യാറാക്കേണ്ടത്.
- 7. കണക്റ്റഡ് ലോഡ് നിശ്ചയിക്കാനുള്ള നടപടിക്രമം.
- 8. പേരുമാറ്റത്തിനുള്ള അപേക്ഷാഫോറം.
- 9. നിയമാനുസൃത അവകാശിക്ക് ഉടമസ്ഥാവകാശം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷാഫോറം.
- 10. ഫേസ് മാറ്റം, തരം മാറ്റം, താരിഫ് മാറ്റം, മീറ്റർ/ ലൈൻ മാറ്റം എന്നിവക്കുള്ള അപേക്ഷാഫോറം.
- 11. കണക്റ്റഡ് ലോഡ് കുറക്കാനും കൂട്ടാനുമുള്ള അപേക്ഷാഫോറം.
- 12. എൽ ടി സപ്ളെ കരാർ.
- 13. എച്ച് ടി/ ഇ എച്ച് ടി സപ്ളെ കരാർ.
- 14. മീറ്റർ പരിശോധനാ റിപ്പോർട്ട് മാതൃക.
- 15. മീറ്റർ സംബന്ധമായ പരാതികൾക്കുള്ള ഫോറം.
- 16. സ്വയം നിർണ്ണയിച്ച ബിൽ അടക്കാനുള്ള അപേക്ഷ.
- 17. മുൻകൂർ പണമടക്കാനുള്ള അപേക്ഷ.
- 18. താൽകാലിക വിഛേദനം ഉപഭോക്താവിനെ അറിയിക്കാനുള്ള ഫോറം.
- 19. കരാർ അവസാനിപ്പിക്കുന്ന വിവരത്തിനുള്ള അറിയിപ്പ്.
- 20. വൈദ്യുതികണക്ഷൻ ഒഴിവാക്കാനുള്ള അപേക്ഷ.
- 21. ഇലക്ട്രിസിറ്റി ആക്റ്റ് 2003, വകുപ്പ് 127 പ്രകാരമുള്ള അപ്പീൽ ഫോറം.
- 22. വൈദ്യുതി മോഷണകേസുകളിൽ ഊർജ്ജനഷ്ടം കണക്കാക്കുന്ന രീതി.
പട്ടികകൾ
- 1. വിവിധ ചാർജ്ജുകൾ.
- 2. വൈദ്യുതിവിതരണജോലികളുടെ എസ്റ്റിമേറ്റ് നിരക്കുകൾ.
അവസാനിച്ചു.
അവലംബം
- ↑ "KERALA ELECTRICITY SUPPLY CODE, 2014". http://www.erckerala.org. Archived from the original on 2014-01-02. Retrieved 11 ഏപ്രിൽ 2014.