കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009കേരള നിയമസഭയിലെ കണ്ണൂർ, എറണാകുളം, ആലപ്പുഴ എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2009 നവംബർ 7-ന് നടന്നു[1]. കണ്ണൂരിലെ സാമാജികൻ കെ. സുധാകരൻ, എറണാകുളത്തെ സാമാജികൻ കെ.വി. തോമസ്, ആലപ്പുഴയിലെ സാമാജികൻ കെ.സി. വേണുഗോപാൽ എന്നിവർ എം.പി. മാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഫലംഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിനെ പ്രതിനിധീകരിച്ച സ്ഥാനാർത്ഥികൾ വിജയിച്ചു. കണ്ണൂർ നിയമസഭകണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എ.പി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു[2]. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച എം.വി. ജയരാജനെയാണ് അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. എ.പി. അബ്ദുള്ളക്കുട്ടി 53,987 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ 41,944 വോട്ടുകളും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രഞ്ജിത്ത് 5665 വോട്ടുകളും നേടി[2]. എറണാകുളം നിയമസഭഎറണാകുളം നിയമസഭയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച ഡൊമനിക് പ്രസന്റേഷൻ 8620 വോട്ടുകൾക്ക് വിജയിച്ചു[2].ഡൊമിനിക് പ്രസൻറേഷന് 46,119 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി എൻ സിനുലാലിന് 37,499 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭ സുരേന്ദ്രന് 7208 വോട്ടുകളും ലഭിച്ചു[2]. ആലപ്പുഴ നിയമസഭആലപ്പുഴയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി എ.എ. ഷുക്കൂർ 5701 വോട്ടുകൾക്ക് വിജയിച്ചു[2]. എ.എ. ഷുക്കൂറിന് 42,774 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജി കൃഷ്ണപ്രസാദിന് 38,029 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി കെ ബാബുവിന് 2247 വോട്ടുകളും ലഭിച്ചു[2]. അവലംബം
|
Portal di Ensiklopedia Dunia