കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011

കേരള സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്ത്‌ പ്രദേശങ്ങൾക്ക് ബാധകമായ, 2011 ഫെബ്രുവരി 11നു പ്രാബല്യത്തിൽ വന്ന, പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ജീ.ഒ. (എം.എസ്.) 41 / എൽ.എസ്.ജി.ഡി/2011 ആയി കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നു. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011 എന്നാണു ഇത് അറിയപ്പെടുക. 1999 ലെ മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ആയിരുന്നു മുൻപ് പഞ്ചായത്തുകൾക്കും ബാധകം. ഗ്രാമീണ മേഖലയിൽ ആസൂത്രിതമായ വികസനം സാധ്യമാവുക എന്നതും , താമസക്കാർക്കും പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പു വരുത്തുക എന്നതുമാണ്‌, 152 വകുപ്പുകളും അവയുടെ ഉപവകുപ്പുകളും അടങ്ങിയ ഈ പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. സ്ഥലപരമായ ആസൂത്രണത്തേക്കാൾ പൊതുജനങ്ങളുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമാണ് ഊന്നൽ. ചെറിയ വാസഗൃഹ നിർമ്മാണവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള ഇളവുകളാണ് പ്രധാന സവിശേഷത. നഗരവൽക്കരണ സാധ്യതയുടെ പ്രാധാന്യം, നഗരാസൂത്രണ നടപടികളുടെ ആവശ്യകത തുടങ്ങിയവ അടിസ്ഥാനമാക്കി കേരളത്തിലെ 978 പഞ്ചായത്തുകളെ, കാറ്റഗറി 1, കാറ്റഗറി 2 എന്ന് രണ്ടിനങ്ങളായി തിരിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തുകളുടെ വർഗ്ഗീകരണം

2011 ഫെബ്രുവരി 26 ലെ ജീ.ഒ. (എം.എസ്.)64 /എൽ.എസ്.ജി.ഡി/2011 /തൽ സ്വഭാവ ഉത്തരവിലെ ചട്ടങ്ങൾ പ്രകാരം, ഗ്രാമപഞ്ചായത്തുകളെ രണ്ട് കാറ്റഗരികളായി തരംതിരിച്ചിട്ടുണ്ട്. 2007 നു മുമ്പേ തന്നെ കെട്ടിട നിർമ്മാണ ചട്ടം ബാധകമായിരുന്ന പഞ്ചായത്തുകളാണ് കാറ്റഗറി ഒന്നിൽ പെടുക. സംസ്ഥാനത്ത് ആകെ 179 ഗ്രാമപഞ്ചായത്തുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. അവശേഷിക്കുന്ന 799 പഞ്ചായത്തുകൾ കാറ്റഗറി രണ്ടിലാണ്.

കാറ്റഗറി ഒന്ന് ഗ്രാമപഞ്ചായത്തുകൾ (179) (ജില്ല തിരിച്ച് )

തിരുവനന്തപുരം (22)

ചിറയൻകീഴ്‌, കടയ്ക്കാവൂർ, വക്കം, അതിയന്നൂർ, മംഗലാപുരം, ചെങ്കൽ, കാഞ്ഞിരംകുളം, കോട്ടുകാൽ, കാട്ടാക്കട, അരുവിക്കര, കരകുളം, മലയൻകീഴ്‌, വെമ്പായം, മാണിക്കൽ, അണ്ടുർക്കോണം, ബാലരാമപുരം, കല്ലിയൂർ, പള്ളിച്ചൽ, പോത്തൻകോട്, വെങ്ങാനൂർ, വിളപ്പിൽ, വിളവുർക്കൽ.

കൊല്ലം (4)

പത്തനാപുരം, കൊട്ടാരക്കര, കൊറ്റംകര, ഇളംപള്ളൂർ.

പത്തനംതിട്ട (4)

പന്തളം,കോഴഞ്ചേരി, മല്ലപ്പള്ളി ,അയിരൂർ.

ആലപ്പുഴ(2)

അമ്പലപ്പുഴ നോർത്ത് , അമ്പലപ്പുഴ സൗത്ത്.

കോട്ടയം (17 )

ആർപ്പൂക്കര, അതിരമ്പുഴ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണർകാട്, മാഞ്ഞൂർ, പുതുപ്പള്ളി, തലയോലപ്പറമ്പ്, വിജയപുരം, അയ്മനം, മുളക്കുളം, തിരുവാർപ്പ്, തൃക്കൊടിത്താനം വാഴപ്പള്ളി, വെള്ളൂർ.

ഇടുക്കി(4)

മൂന്നാർ, കട്ടപ്പന, വാഴത്തോപ്പ്, മരിയാപുരം.

എറണാകുളം (14)

ഇളങ്കുന്നപ്പുഴ, ഞാറയ്കൽ , നായരമ്പലം, ചെല്ലാനം, കുമ്പളങ്ങി, പിറവം, കൂത്താട്ടുകുളം, ചൂർണിക്കര, ചേരാനല്ലൂർ, ഇടത്തല, കുമ്പളം, വരാപ്പുഴ, മുളവുകാട്, കടമക്കുടി.

തൃശ്ശൂർ (3)

നടത്തറ, പാവറട്ടി, കാട്ടാകാമ്പൽ.

പാലക്കാട് (13)

അകത്തേത്തറ, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, ലക്കിടി-പേരൂർ, മണ്ണാർക്കാട്, പറളി, പട്ടാമ്പി, പുതുനഗരം, വടക്കഞ്ചേരി, വടവന്നൂർ, തെങ്കര, പുതുപരിയാരം.

മലപ്പുറം (15)

അരിക്കോട്, ചെറുകാവ്, ചീക്കോട് , ചേലേമ്പ്ര, ഇടപ്പാൾ, കൊണ്ടോട്ടി, കുഴിമണ്ണ, മുതുവല്ലുർ, നെടിയിരുപ്പ്, പെരുവള്ളൂർ, പള്ളിക്കൽ, പുളിക്കൽ, തേഞ്ഞിപ്പാലം, വാഴക്കാട്, വാഴയൂർ.

കോഴിക്കോട് (49)

അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചാത്തമംഗലം, ചേളന്നൂർ, ചേമഞ്ചേരി, ചേന്കോട്ട് കാവ്, ചോറോട്, ഇടശ്ശേരി, ഏറാമല, ഫറോക്ക്, കക്കോടി, കാക്കൂർ, കാരശ്ശേരി, കടലുണ്ടി, കിഴക്കോത്ത്, കൊടിയത്തൂർ, കൊടുവള്ളി, കോട്ടൂർ, കുന്നമംഗലം, കുന്നുമ്മൽ, കുറുവട്ടുർ, കുറ്റിയാടി, മടവൂർ, മാവൂർ, മേപ്പയ്യൂർ, മൂടാടി, മുക്കം, നടുവണ്ണൂർ, നന്മണ്ട, നരിക്കുനി , ഒളവണ്ണ, നാദാപുരം, പനങ്ങാട്, പയ്യോളി, പേരാമ്പ്ര, പെരുവയൽ, രാമനാട്ടുകര, തലക്കുളത്തൂർ, താമരശ്ശേരി, തിക്കോടി, തിരുവള്ളൂർ, തിരുവമ്പാടി, ഉള്ള്യേരി, ഉണ്ണികുളം, വില്ല്യാപ്പള്ളി , കോടഞ്ചേരി, പെരുമണ്ണ, കട്ടിപ്പാറ.

വയനാട് (9)

മാനന്തവാടി, പനമരം, പുൽപ്പള്ളി, പൂതാടി, മീനങ്ങാടി, സുൽത്താൻബത്തേരി, വൈത്തിരി, മേപ്പാടി, മൂപ്പെനാട്.

കണ്ണൂർ (16)

അഴിക്കോട്, ചിറക്കൽ, ന്യൂമാഹി, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, വളപട്ടണം, പാപ്പിനിശ്ശേരി, കീഴൂർ-ചാവശ്ശേരി, രാമന്തളി, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടുൽ, പേരാവൂർ, ചൊക്ലി.

കാസർഗോഡ് (7)

തൃക്കരിപ്പൂർ , അജാനൂർ , പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ, ചെങ്കള, മൊഗ്രാൽ-പുത്തൂർ .

കാറ്റഗറി രണ്ട് ഗ്രാമപഞ്ചായത്തുകൾ (799)

കാറ്റഗറി ഒന്നിൽ പെടാത്ത മറ്റ് 799 ഗ്രാമ പഞ്ചായത്തുകളും കാറ്റഗറി രണ്ടിൽ പെടും. അവയുടെ ലിസ്റ്റ്, ഉത്തരവിൽ കൊടുത്തിട്ടില്ല.

സവിശേഷതകൾ

കാറ്റഗറി രണ്ടിൽപ്പെട്ടവയ്ക്കുള്ള ഇളവുകൾ

രണ്ടാം ഇനത്തിൽപ്പെട്ട പഞ്ചായത്തുകളിൽ, 300 ച.മീറ്റർ വിസ്തൃതി വരെ ഉള്ള ഒരു കുടുംബത്തിനു താമസിക്കുവാനുള്ള ഗൃഹ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ പെർമിറ്റ്‌ ആവശ്യമില്ല. മാത്രമല്ല, താഴെ പറയുന്ന വിഭാഗത്തിൽപ്പെടുന്ന നിർമ്മാണത്തിനും ഈ രണ്ടാം ഇനം പഞ്ചായത്തുകളിൽ പെർമിറ്റ്‌ ആവശ്യമില്ല. 300 ച.മീറ്റർ വരെ വിസ്തീർണ്ണ്ണമുള്ള, രണ്ടു നിലകളിൽ കൂടാതെ ഉള്ള എല്ലാ വാസ ഗൃഹങ്ങൾക്കും, അവ ഒന്നോ അതിലധികമോ ഉള്ള കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഫ്ലാറ്റോ, അപാർട്ട്മെന്റുകൾ ആണെങ്കിൽ കൂടി കെട്ടിട നിർമ്മാണ പെർമിറ്റ്‌ ആവശ്യമില്ല . ഇതിനു പുറമേ, 150 ച. മീറ്ററിൽ കൂടാതെ വിസ്തീർണവും രണ്ടു നിലകളിൽ കൂടാതെയുമുള്ള ലോഡ്ജുകൾ, സെമിനാരികൾ, കോൺവെന്റുകൾ, അനാഥാലയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ റിസോർട്ടുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, അങ്ങനവാടികൾ, ഡേ കെയർ സെന്ററുകൾ, കുട്ടികളുടെ നർസറി, വായനശാല, ഗ്രന്ഥശാല, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്കും പെർമിറ്റ്‌ ആവശ്യമില്ല. 150 ച.മീറ്റർ വരെ വിസ്തീർണ്ണ്ണവും രണ്ടു നിലകളിൽ കൂടാതെയുമുള്ള പീടികമുറികൾ, ഷോപ്പുകൾ, ബാങ്ക്, ക്ലിനിക്ക്, ലാബോററ്ററി, തയ്യൽക്കട, വീഡിയോ ഷോപ്പ്, ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്, റെസ്ടോറന്റ്, ഓഫിസ് കെട്ടിടങ്ങൾ, ഗോഡോവണുകൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. 150 ച. മീറ്റർ വരെ വിസ്തീർണ്ണ്ണം ഉള്ള കോഴി വളർത്തൽ കേന്ദ്രം, തൊഴുത്ത്, പരമ്പരാഗത കയർ നിർമ്മാണം, കൈത്തറി നിർമ്മാണം, കശുവണ്ടി യുണിറ്റ് എന്നിവയും ഒഴിവാക്കിയതിൽപ്പെടുന്നു. മേൽപ്പറഞ്ഞ വിസ്തീർണ്ണ്ണം തിട്ടപ്പെടുത്തുന്നത്, പ്രസ്തുത പ്ലോട്ടിൽ നിലവിലുള്ളതും, പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ എല്ലാ നിലകളിലും കൂടിയുള്ള ആകെ വിസ്തീർണ്ണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇപ്രകാരം പെർമിറ്റ്‌ വേണ്ടാത്ത ഏത് കെട്ടിടങ്ങളുടെയും പണി ആരംഭിക്കുന്നതിനു 10 ദിവസം മുൻപായി, നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തരം, വിസ്തീർണ്ണ്ണം, ഉപയോഗ ഉദ്ദേശം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടത്തിന്റെ അനുബദ്ധം 2 എ യിൽ കൊടുത്തിട്ടുള്ള മാതൃക ഫോമിൽ അപേക്ഷ തയ്യാറാക്കി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക് നൽകേണ്ടതാണ്. അത് ലഭിച്ചാൽ എന്തെങ്കിലും തടസ്സ വാദങ്ങൾ ഉണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അപേക്ഷകനെ അറിയിക്കേണ്ടതാണ് (ചട്ടം 133).

രണ്ടാം കാറ്റഗറി-ശ്രദ്ധിക്കേണ്ട പ്രധാന വ്യവസ്ഥകൾ

രണ്ടാം കാറ്റഗറിയിൽപ്പെട്ട, മേൽ വിവരിച്ചതായ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പെർമിറ്റ്‌ വാങ്ങേണ്ടതില്ലെങ്കിലും, താഴെ പറയുന്ന ചട്ടം 26 ലെ പ്രധാന വ്യവസ്ഥകൾ പാലിക്കാതെ പ്രസ്തുത നിർമ്മാണം നടത്തുന്നത് ക്രമവിരുദ്ധമാണ്. ദേശീയ പാത, സംസ്ഥാന പാത, ജില്ലാ റോഡ്‌, പഞ്ചായത്ത്‌ റോഡ്‌ എന്നിവയുടെ അതിർത്തിയും ഉദ്ദേശിക്കുന്ന പുതിയ നിർമ്മാണവും തമ്മിൽ കുറഞ്ഞത്‌ 3 മീറ്റർ അകലം ഉണ്ടായിരിക്കണം. മുറ്റങ്ങൾക്ക് കുറഞ്ഞത്‌, 90 സെന്റി മീറ്ററിൽ കുറയാത്ത വീതിയുണ്ടായിരിയ്ക്കണം. എന്നാൽ മുറ്റത്തിന്റെ അതിരു പൊതുവഴി അല്ലെങ്കിൽ അത് 60 സെന്റി മീറ്റർ ആയാലും മതി. മാത്രമല്ല, മറ്റൊരാളുടെ വസ്തുവാണ് അതിരെങ്കിൽ പ്രസ്തുത സ്ഥലത്തിന്റെ ഉടമയുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ അതിരിൽ ചേർത്തും കെട്ടിടം പണിയാവുന്നതാണ്. ഇപ്രകാരം പണിയുമ്പോൾ മുറ്റം 90 സെന്റി മീറ്ററിലും കുറവാണെങ്കിൽ ജനലോ വാതിലോ ആ വശത്ത്‌ ഉണ്ടാവരുത്. വേണമെങ്കിൽ 2.20 മീറ്റർ ഉയരത്തിൽ വെന്റിലേറ്റർ ആകാവുന്നതാണ്. അതിർത്തിയ്ക്ക് വെളിയിലേക്ക് യാതൊന്നും തള്ളി നിൽക്കാനും പാടില്ല. പ്രതിരോധ വകുപ്പ് സ്ഥാപനങ്ങൾ , റെയിൽവേ അതിർത്തി, സെക്യൂരിറ്റി സോൺ മുതലാവയോടു ചേർന്നുള്ള നിർമ്മാണത്തിന് നിയമാനുസരണം ബന്ധപ്പെട്ട അധികാരികളിൽ നിന്നും സമ്മത പത്രം വാങ്ങുകയും വേണം (ചട്ടം 133 -3). ഇവ കൂടാതെ കവറേജു, ഫ്ലോർ ഏരിയ റേഷ്യോ, പാർക്കിംഗ് സ്ഥലം എന്നിവയിലും, കാറ്റഗറി 2ൽ പെട്ട ഗ്രാമ പഞ്ചായത്തുകൾക്ക് ഇളവ്‌ നൽകിയിട്ടുണ്ട് (ചട്ടം: 35 ). ശേഷിക്കുന്ന എല്ലാ നിർമ്മാണങ്ങൾക്കും, കാറ്റഗറി ഭേദം ഇല്ലാതെ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും ഏകീകൃത നിബന്ധനകളാണ് ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളത് . .

അവലംബം

  1. http://go.lsgkerala.gov.in/files/go20110214_7056.pdf
  2. http://go.lsgkerala.gov.in/files/gz20110226_7076.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya