കേരള പോലീസ് അക്കാദമി
വിവരണംഈ അക്കാദമിയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, വനിതാ കോൺസ്റ്റബിൾ, ഡ്രൈവർമാർ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ കോൺസ്റ്റബിൾമാർ എന്നിവർക്ക് മുഴുവകാല കോഴ്സുകളും, വിവിധ മറ്റ് റാങ്കിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഹ്രസ്വകാല കോഴ്സുകളും നൽകി വരുന്നു. 348 ഏക്കർ (1.4 കി.m2) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ അക്കാദമിയിൽ 1950 ആളുകൾക്ക് (1500 കോൺസ്റ്റബിൾ, 400 ഓഫീസർമാർ, 50 സ്ത്രീകോൺസ്റ്റബിൾ) ഒരേ സമയം ട്രെയിനിംഗ് നൽകാനുള്ള സൗകര്യം ഉണ്ട്. ഈ അക്കാദമിയിൽ ഒരേ സമയം 1200 പേർക്ക് ട്രെയിനിംഗ് നൽകാനുള്ള ഇൻ ഡോർ സൗകര്യം ഉണ്ട്. ഇവിടുത്തെ പ്രധാന പരേഡ് മൈതാനം 7.5 ഏക്കർ (30,000 m2) വിസ്തീർണ്ണവും, സ്പോർട്സ് കോമ്പ്ലക്സ് 3.5 ഏക്കർ (14,000 m2) വിസ്തീർണ്ണവുമുള്ളതാണ്. 300 yard (270 മീ) ദൂരത്തിൽ ഫയറിംഗ് റേഞ്ച് ഉണ്ട്. ഇവിടുത്തെ തന്നെ എം.ടി. സ്കൂൾ ഓഫ് അക്കാദമിയിൽ 300 ഡ്രൈവർമാർക്ക് ഒരേ സമയം ട്രെയിനിംഗ് നൽകാൻ കഴിയും. ഇത് കൂടാതെ പോലീസ് നായകളെ പരിശീലിപ്പിക്കുന്ന ഒരു വിഭാഗവും ഇവിടെ ഉണ്ട്. ഇവിടെ 18 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യമുണ്ട്. [2] ഇതിന്റെ സ്ഥാപനത്തിനു ശേഷം ഇതുവരെ 11,000 വിവിധ റാങ്കുകളിലെ ഉദ്യോഗസ്ഥരെ ഇതു വരെ പരിശീലിപ്പിച്ചു കഴിഞ്ഞു എന്നാണ് കണക്ക്.[3] ഇവിടുത്തെ പ്രധാന ഭരണ കെട്ടിടത്തിന് 90,000 square feet (8,000 m2) തറ വിസ്തീർണ്ണമുള്ളതാണ്. ഇവിടുത്തെ പ്രധാന ഉദ്യോഗസ്ഥൻ ഒരു എഡിജിപി റാങ്കിലുള്ള ആളാണ്. എഡിജിപിയാണ് അക്കാദമിയുടെ ഡയറക്ടർ. കൂടാതെ സഹായിയായി ഡി.ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും, എസ്.പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതിന്റെ പ്രധാന ആസൂത്രണവും മറ്റും നടത്തുന്നത് തിരുവനന്തപുരത്തെ, പരിശീലന എ.ഡി.ജി.പി ആണ്. അവലംബം
|
Portal di Ensiklopedia Dunia