കേരള മ്യൂസിയം
കേരള മ്യൂസിയം (മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി എന്നും അറിയപ്പെടുന്നു) എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ഏറ്റവും പഴയ ചരിത്ര മ്യൂസിയങ്ങളിലൊന്നാണിത്. 1986 ൽ ആർ. മാധവൻനായരാണ് (1914-1996) ഈ മ്യൂസിയം സ്ഥാപിച്ചത്. മാധവൻ നായർ ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇത് നടത്തിക്കൊണ്ടുപോകുന്നത്.
കേരള മ്യൂസിയത്തിൽ മൂന്ന് ഗാലറികളുണ്ട്: മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, പാവ മ്യൂസിയം, ഗാലറി ഓഫ് മോഡേൺ ആർട്ട്. കേരള ചരിത്രത്തിന്റെ മ്യൂസിയം![]() കേരള മ്യൂസിയത്തിലെ ഏറ്റവും പഴക്കം ചെന്ന ഗാലറികളിലൊന്നാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാന വ്യക്തികളെയും സംഭവങ്ങളെയും 36 വ്യത്യസ്ത സീനുകളിലായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ഗാലറി സന്ദർശിക്കുന്ന എല്ലാ സന്ദർശകർക്കും അനുഭവേദ്യമാകുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വ്യാഖ്യാനങ്ങളുള്ള ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ ഇവിടെ സജ്ജീകരിച്ചിരക്കുന്നു. ഗ്യാലറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രധാന വ്യക്തികൾ അയ്യ അന്തിരൻ ഓഫ് പൊതിയിൽ മല, സെങ്ങുട്ടുവനും ഇളങ്കോ വെണ്മണിയും, സെന്റ് തോമസ്, ആര്യൻ കുടിയേറ്റം, നന്നൻ ഓഫ് ഏഴിമല, കുലശേഖര ആൾവാർ, ചേരമാൻ പെരുമാൾ നായനാർ, ശങ്കരാചാര്യനും ശിഷ്യന്മാരും എന്നിവയാണ്.[1] തിരുവനന്തപുരത്തുള്ള ശില്പിയായ കരമന രാജഗോപാൽ ആണ് ഈ ഗാലറിയിൽ ഉള്ള എല്ലാ ശിൽപങ്ങളും സൃഷ്ടിച്ചത്. പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോൻ ഈ വിഷയത്തിൽ വിദഗ്ദ്ധോപദേശം നൽകി. ഈ ഗാലറിക്ക് പുറത്ത്, പരശുരാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സമുദ്രത്തിൽ നിന്നും കേരളത്തെ ഉയർത്തിക്കൊണ്ടുവന്നുവെന്ന ഐതിഹ്യത്തിൽ പരാമർശിക്കുന്ന മുനിയാണ് പരശുരാമൻ. മോഡേൺ ആർട്ട് ഗ്യാലറി![]() രാജാ രവിവർമ്മ , എംഎഫ് ഹുസൈൻ, എഫ്.എൻ. സൗസ, ജമിനി റോയ്, ബെനോഡ് ബെഹരി മുഖർജി, റാംകിങ്കർ ബൈജ്, രാംകുമാർ, കെ.ജി. സുബ്രഹ്മണ്യൻ എന്നിവരുടെ 230 ലധികം ആർട്ട് വർക്കുകളാണ് മോഡേൺ ആർട്ട് ഗാലറിയിൽ ഉൾപ്പെടുന്നത്.[2] മാധവൻ നായരും അദ്ദേഹത്തിന്റെ സംഘവും നാലു വർഷക്കാലം നടത്തിയ പ്രയത്നത്തിനൊടുവിലാണ് ഈ ഗാലറികൾ നിർമ്മിച്ചത്. കലാകാരന്മാർ, ആർട്ട് കളക്ടർമാർ, ഗാലറികൾ എന്നിവയിൽ നിന്ന് ആർട്ട് വർക്കുകൾ വാങ്ങുകയും ചിലവ കലാകാരൻമാർ സംഭാവന നൽകുകയും ചെയ്തതാണ്. 1993 ൽ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ആണ് ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരള മ്യൂസിയത്തിലെ മോഡേൺ ആർട്ട് ശേഖരം ഇത്തരത്തിലുള്ള ആദ്യത്തെ ശേഖരമാണ്. പാവ മ്യൂസിയംപാവ മ്യൂസിയത്തിൽ 150 തരത്തിലുള്ള പാവകൾ ഉണ്ട്. ഇന്ത്യയിലെ വിവിധ സാംസ്കാരിക ശൈലിയിലുള്ള നൃത്തരൂപങ്ങൾ ഇവയിൽ ചിത്രീകരിച്ചിട്ടുണ്ട്. [3] അവലംബങ്ങൾ
|
Portal di Ensiklopedia Dunia