കേരള വനശാസ്ത്ര കോളേജ്, തൃശ്ശൂർ
കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് കേരള വനശാസ്ത്ര കോളേജ് (College of Forestry, Vellanikkara). വനശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടർ ബിരുദവും ഇവിടെ കോഴ്സുകളായിട്ടുണ്ട്. കേരള എൻട്രൻസ് വഴിയാണ് പ്രവേശനം. ചരിത്രംകേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ 1986ലാണ് ഒരു ഘടക കോളേജായി കേരള വനശാസ്ത്രകോളേജ്, തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ പ്രവർത്തനമാരംഭിക്കുന്നത്. കോളേജിന്റെ പ്രധാന ലക്ഷ്യം, വനംശാസ്ത്രത്തിലെ വിദ്യാഭ്യാസം നൽകുക എന്നതിനു പുറമെ ഉഷ്ണമേഖലാ വനശാസ്ത്രത്തിൽ അടിസ്ഥാന പ്രായോഗിക വശങ്ങളിൽ ഗവേഷണം നടത്തുകയെന്നതുകൂടിയുണ്ട്. [1] കോഴ്സുകൾ
ഡിപ്പാർട്ട്മെന്റുകൾ
സ്ഥാനംതൃശ്ശൂരിനു 10 കിലോമീറ്റർ കിഴക്ക് മാറി ദേശീയപാത 47നോട് ചേർന്ന് വെള്ളാനിക്കരയിലെ കാർഷികസർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ്സിലാണ് വനശാസ്ത്രകോളേജ് സ്ഥിതിചെയ്യുന്നത്. (10° 32' 52.05" N latitude; 76° 16' 45.55" E longitude). പശ്ചിമഘട്ടത്തിന്റെ തൃശ്ശൂർ ജില്ലയിലെ ഭാഗങ്ങളോട് ചേർന്ന്, ഹരിതാഭമായ 126 ഏക്കറിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി വന്യജീവിസങ്കേതം തൊട്ടടുത്താണ്. അവലംബം
|
Portal di Ensiklopedia Dunia