കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2010 മേയ് 11-നു് സാഹിത്യ അക്കാദമി സെക്രട്ടറി പി. വത്സല പ്രഖ്യാപിച്ചു[1][2]. നോവലിനു് ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലും, ചെറുകഥക്ക് കെ.ആർ. മീരയുടെ ആവേ മരിയ എന്ന കഥയും പുരസ്കാരത്തിനർഹമായി. ജി. ബാലകൃഷ്ണൻ നായർ, ഏറ്റുമാനൂർ സോമദാസൻ, പി.കെ.വി പനയാൽ, ഏരുമേലി പരമേശ്വരൻപിള്ള എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവർ അക്കാദമി ഫെല്ലോഷിപ്പിനു് അർഹമായി.
അക്കാദമിയുടെ വിശിഷ്ടാംഗത്വം
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം
അക്കാദമി അവാർഡുകൾ
എൻഡോവ്മെന്റ് അവാർഡുകൾ
ക്രമനമ്പർ
|
വിഭാഗം
|
കൃതി
|
ജേതാവ്
|
1
|
ഐ.സി. ചാക്കോ അവാർഡ് (ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം)
|
പഴശി രേഖകളിലെ വ്യവഹാരഭാഷ
|
ഡോ. ജോസഫ് സ്കറിയ
|
2
|
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)
|
ഹിന്ദുമതം ഹിന്ദുത്വം
|
ഇ. ചന്ദ്രശേഖരൻ നായർ
|
3
|
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)
|
ശ്രദ്ധ
|
കെ.എം. നരേന്ദ്രൻ
|
4
|
കനകശ്രീ അവാർഡ് - (കവിത)
|
കാണുന്നീലോരക്ഷരവും
|
എം.ബി മനോജ്
|
5
|
ഗീത ഹിരണ്യൻ അവാർഡ് (ചെറുകഥാ സമാഹാരം)
|
ജനം
|
പി.വി.ഷാജികുമാർ
|
6
|
ജി.എൻ . പിള്ള അവാർഡ് (വൈജ്ഞാനിക സാഹിത്യം)
|
സംഗീതാർത്ഥമു
|
മധു വാസുദേവൻ
|
[3][4]
അവലംബം